Connect with us

FOREIGN

ഇന്ത്യന്‍ വംശജന്‍ വടക്കന്‍ ഇംഗ്ലണ്ടില്‍ മേയര്‍

Published

on

ഇന്ത്യന്‍ വംശജനായ യാക്കൂബ് പട്ടേല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ കൗണ്ടിയിലുള്ള പ്രെസ്റ്റന്‍ നഗരത്തിലെ പുതിയ മേയറായി ചുമലതയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജനിച്ച ഇദ്ദേഹം 1976ല്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക് പോയത്.

1955ല്‍ നഗരത്തിലെ അവെന്‍ഹാം വാര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി പട്ടേലിനെ തിരഞ്ഞെടുക്കപ്പെട്ടു. പ്രെസ്റ്റന്‍ സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം കൗണ്‍സിലറായിരുന്നു അദ്ദേഹം.

കഴിഞ്ഞ മെയ് മുതല്‍ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. പ്രെസ്റ്റന്‍ ജമിയ മസ്ജിദിന്റെയും പ്രെസ്റ്റണ്‍ മുസ്‌ലിം ബറിയല്‍ സൊസൈറ്റയുടെയും കോ ഓപ്റ്റഡ് അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

FOREIGN

അബുദാബിയില്‍ ടാക്‌സികളില്‍ ഡിജിറ്റല്‍ പരസ്യം

Published

on

അബുദാബി: അബുദാബിയിലെ ടാക്‌സികളില്‍ ഡിജിറ്റല്‍ പരസ്യം ചെയ്യുന്നതിനുള്ള അവസരമൊരുക്കിയതായി ഗതാഗതവിഭാഗം അറിയിച്ചു.

അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി), ഓപ്പറേറ്റിംഗ് കമ്പനികളുമായി സഹകരിച്ചാണ് ടാക്‌സികളില്‍ സ്മാര്‍ട്ട് ബില്‍ബോര്‍ഡ് പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ടുള്ളത്.

അബുദാബി എമിറേറ്റിലെ പ്രാദേശിക കമ്പനികളില്‍നിന്നും ബിസിനസ്സുകളില്‍ നിന്നുമുള്ള പരസ്യദാതാക്കളുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ടാക്‌സികളുടെ മേല്‍ഭാഗത്ത് പ്രദര്‍ശിപ്പിക്കുക.

പരീക്ഷണമെന്നോണം ‘തവാസുല്‍ ട്രാന്‍സ്പോര്‍ട്ട്’ കമ്പനിയിലെ 50 ടാക്‌സികളിലാണ് ആദ്യമായി പരസ്‌ബോര്‍ഡ് ഘടിപ്പിച്ചിട്ടുള്ളത്.

പരീക്ഷണ കാലയളവിനുശേഷം ഇതേകമ്പനിയിലെ 100 ടാക്സികളില്‍കൂടി ഘടിപ്പിക്കും. ക്രമേണ കൂടുതല്‍ ടാക്‌സികളിലേക്ക് വ്യപിപ്പിക്കും. അബുദാബി എമിറേറ്റ്‌സ് മൊത്തം 6,400 ടാക്സികളാണ് നിലവിലുള്ളതെന്ന് സംയോജിത ഗതാഗതവിഭാഗം വ്യക്തമാക്കി.

ടാക്‌സികളില്‍ അത്യാധുനിക ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ നഗരത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈവിധ്യവും ആകര്‍ഷകവുമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവഴി വാണിജ്യ-വ്യവസായ-സേവന മേഖലകളിലെ ചലനങ്ങള്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക എത്തിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്‍ഇഡി സ്‌ക്രീനുകളില്‍ ഇന്റര്‍നെറ്റ്, ജിപിഎസ് എന്നിവയുടെ സഹായത്തോടെയാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന് പ്രമുഖ കമ്പനിയായ വ്യോല സിഇഒ അമ്മാര്‍ ഷറഫ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ദിനംപ്രതി 23,000 യാത്രക്കാര്‍ 350,000 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Continue Reading

crime

കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട് നിലയില്‍ 45 ബാഗുകള്‍; ഉള്ളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങള്‍, കോള്‍ സെന്റിലെ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്

Published

on

കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. പടിഞ്ഞാറന്‍ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയില്‍ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

45 ബാഗുകളാണ് അന്വേഷണസംഘം കാട്ടില്‍നിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാല്‍ അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപന്‍ നഗരത്തിലാണ് കഴിഞ്ഞാഴ്ച 8പേരെ കാണാതയത്. ഒരേ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് സ്ത്രീകളും 6ുരുഷന്മാരുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മെയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാല്‍, വിവിധ ദിവസങ്ങളിലാണ് ജീവനക്കാരെ കാണാതായതായി എന്ന പരാതി ലഭിച്ചത്.

സംഭവത്തില്‍ ദുരൂഹത ശക്തമായതോടെയാണ് സമീപപ്രദേശങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. ഇതിനിടെയാണ് ഗ്വാദലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ 50ഓളം ബാഗുകള്‍ കണ്ടെത്തിയത്.
ഇവര്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്റര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നതായി സംശയിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. സ്ഥാപനത്തില്‍നിന്ന് കഞ്ചാവും രക്തക്കറയുള്ള വസ്ത്രങ്ങളും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading

FOREIGN

ഓട്ടിസം ബാധിച്ച 15കാരന് വിമാനയാത്ര നിഷേധിച്ചെന്ന് പരാതി

സഹയാത്രക്കാര്‍ക്കും പൈലറ്റിനും ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രവൃത്തി

Published

on

ഓട്ടിസം ബാധിതനായി 15കാരന് വിമാനയാത്ര നിഷേധിച്ചതായി പരാതി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഓട്ടിസം ബാധിച്ച കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചത്. സഹയാത്രക്കാര്‍ക്കും പൈലറ്റിനും ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രവൃത്തി.

കുട്ടിയുടെ അമ്മയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 15കാരന് വിമാന യാത്ര അനുവദിച്ചെങ്കിലും സഹയാത്രികരുടെയും ക്രൂ അംഗങ്ങളുടെയും പെരുമാറ്റം തങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. 15കാരനായ മകന്‍ തങ്ങള്‍ക്കൊരു ഭീഷണിയാകുമെന്ന തരത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ പെരുമാറിയെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending