Connect with us

GULF

എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും

ദൂരം 5.7 കിലോമീറ്ററില്‍നിന്നും 1.5 ആയി കുറയും

Published

on

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് അല്‍ വര്‍ഖയിലേക്കും തിരിച്ചുമുള്ള പുതിയ റോഡ് ജൂണ്‍ ആദ്യത്തില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദുബൈ ആര്‍ടിഎ അ റിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനുട്ടില്‍നിന്നും മൂന്നര മിനുട്ട് മാത്രമായി ചു രുങ്ങും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമു ണ്ടായിരിക്കും. യാത്രാ സമയം 80ശതമാനവും യാത്രാ ദൂരം 5.7 കിലോമീറ്ററില്‍നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും.
താമസക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സേവനം നല്‍കുന്നതിനായി അ ല്‍വര്‍ഖ 1 സ്ട്രീറ്റ് 13 ലെ ഗതാഗത മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളും ആര്‍ടിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, താമസ ക്കാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. ദുബൈയുടെ നഗര, ജനസംഖ്യാ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളില്‍ റോഡുകള്‍, ലൈറ്റിംഗ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത അടിസ്ഥാന സൗക ര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആര്‍ടിഎ നടപ്പാക്കുന്നത്.
അല്‍വര്‍ഖ വികസന പദ്ധതിക ളില്‍ അല്‍ വര്‍ഖ 3, 4 എന്നിവിടങ്ങളിലെ ഉള്‍റോഡുകളുടെ നവീ കരണവും നടപ്പാതകള്‍, പാര്‍ക്കിംഗുകള്‍ എന്നിവയുടെ നിര്‍മ്മാണം, 23 കിലോമീറ്ററില്‍ കൂടുതലുള്ള സൈക്ലിംഗ് ട്രാക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സമീപങ്ങളിലെ സൈക്കിള്‍ ട്രാക്കുകളുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും സുസ്ഥിര ഗതാ ഗത മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്‍ അല്‍ വര്‍ഖ ഒന്നിലെ ഗതാഗതശേഷി വര്‍ദ്ധിപ്പിക്കുകയും നിലവിലുള്ള റൗണ്ട്എബൗട്ടുകളെ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റു കളുള്ള സിഗ്‌നലൈസ്ഡ് ജംഗ്ഷനുകളാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
ഇതിലൂടെ ഗതാഗത പ്രവാഹം 30ശതമാനം വരെ മെച്ചപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാന ത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകും.നിരവധി ഉള്‍റോഡ് വികസനത്തിലൂടെ അല്‍ര്‍ഖ 4 ലെ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സിന് ചു റ്റുമുള്ള ഗതാഗതം സുഗമമാക്കല്‍, 150 അധിക പാര്‍ക്കിംഗ് നിര്‍മ്മാണം, പുതിയ പാര്‍ക്കിംഗുകള്‍ക്കായി സുരക്ഷിതമായ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ എന്നിവയും സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു.
സ്‌കൂള്‍ മേഖലയിലെ തിരക്ക് കുറക്കുന്നതിനും ഏകദേശം 35 മുതല്‍ 50ശതമാനംവരെ സമയം കുറക്കുന്ന തിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. 136 റെസിഡന്‍ഷ്യല്‍ വില്ലകള്‍ ഉള്‍പ്പെടുന്ന അല്‍വര്‍ഖ നാലിലെ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് സഹായകമായ ആന്തരിക റോഡുകളും ആര്‍ടിഎ പൂര്‍ത്തിയാക്കി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാരുടെ മൊബിലിറ്റി മെച്ചപ്പെടുത്തു ന്നതിനും ലക്ഷ്യമിട്ടുള്ള നടപ്പാതകള്‍, വാഹന ആക്സസ് പോയിന്റുകള്‍, പൂര്‍ണ്ണമായും സംയോജിത ലൈറ്റിംഗ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിനോദത്തിനും  സൈക്ലിംഗ് പ്രോ ത്സാഹിപ്പിക്കുന്ന തിനുമായി 7.4 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും നിര്‍മ്മിച്ചു.

GULF

ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി

Published

on

തിരുവനന്തപുരം:  തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

 

 

Continue Reading

GULF

യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.

Published

on

മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്‍ഫാന്‍ അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്‍കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്‌കരണം, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്‌നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.

Continue Reading

GULF

ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

Published

on

ദുബൈ: ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് വിമാനം തകര്‍ന്നുവീണു. ഇന്ത്യയുടെ ജെറ്റ് വിമാനമാണ് യുഎഇ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ തകര്‍ന്നുവീണത്.  തകര്‍ന്നുവീണയുടനെ വിമാനം കത്തിച്ചാമ്പലാകുകയായിരുന്നു.

ഈ മാസം 15ന് ആരംഭിച്ച ദുബൈ എയര്‍ഷോ ഇന്ന് അവസാനിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ ‘ഇന്ത്യന്‍ ഹാല്‍ തേജസ്’ ആണ് തകര്‍ന്നുവീണത്.

Continue Reading

Trending