കൊച്ചി: കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷണ ഫെലോഷിപ്പിന് ചന്ദ്രിക ഇടുക്കി ബ്യൂറോ ചീഫ് പി.കെ.എ ലത്തിഫ് തെരഞ്ഞെടുക്കപ്പെട്ടു.10,000 രൂപ വീതമുള്ള പൊതു ഗവേഷണ വിഭാഗത്തിലെ ഫെലോഷിപ്പിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കിയിലെ ആദിവാസികളുടെ പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന പഠനത്തിനാണ് ഫെലോഷിപ്പ്.