kerala

മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത് കൃത്യമായ ചോദ്യം, വേദനിച്ചത് വെള്ളാപ്പള്ളിക്കും, കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കും; ടി സിദ്ദിഖ് എംഎല്‍എ

By webdesk18

January 02, 2026

മാധ്യമ പ്രവര്‍ത്തകനെതിരായ വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ടി സിദ്ദിഖ് എംഎല്‍എ. മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത് കൃത്യമായ ചോദ്യമാണെന്നും വേദനിച്ചത് വെള്ളാപ്പള്ളിക്കും അദ്ദേഹത്തെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കുമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.

എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സ്വന്തം പേര് കാരണം ഒരു മാധ്യമപ്രവര്‍ത്തകന് തീവ്രവാദിവിളി കേള്‍ക്കേണ്ടിവരുന്നത് നമ്മുടെ കേരളത്തിലാണ്. റഹീസ് അന്തസ്സായി ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി ചെയ്തുവെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.