india
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കും: രാഹുൽ ഗാന്ധി
മെഡിക്കൽ കോളജ് വിഷയത്തിൽ ഇടതുസർക്കാരിന് മെല്ലപ്പോക്ക്
കൽപ്പറ്റ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി എം.പി. കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് കൺവൈൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മെഡിക്കൽ കോളജ് വിഷയത്തിൽ ഇടതുസർക്കാരിന് മെല്ലപ്പോക്കാണ്. അധികാരത്തിലെത്തിയാൽ വയനാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കായി മികച്ച നിലവാരമുള്ള മെഡിക്കൽ കോളജ് തന്നെ സർക്കാർ തലത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയുള്ള പ്രകടന പത്രികയുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. യുവാക്കൾക്കും സ്ത്രീകൾക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് യു.ഡി.എഫ് പ്രവർത്തകരെ രാഹുൽ അഭിനന്ദിച്ചു. നിങ്ങളുടെ കഠിനാധ്വാനവും പ്രതിബന്ധതയുമില്ലാതെ ഈ വിജയം സാധ്യമാവില്ലായിരുന്നു. രാഹുൽ പറഞ്ഞു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി ആലി സ്വാഗതം പറഞ്ഞു. എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, വയനാട് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി അപ്പച്ചൻ സംസാരിച്ചു.
india
വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന് അറസ്റ്റില്‍
നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.
നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.
പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്കി.
പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
india
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു
ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.
പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര് ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
india
ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.
കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

