Connect with us

kerala

മെമ്മറി കാർഡ് ചോർന്ന സംഭവം; അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകണമെന്ന് ഹൈക്കോടതി

പകര്‍പ്പ് അതിജീവതയ്ക്ക് നല്‍കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിര്‍ദേശം

Published

on

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവതയ്ക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പകര്‍പ്പ് അതിജീവതയ്ക്ക് നല്‍കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസാണ് അന്വേഷിച്ചത്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

kerala

വയനാട് പുനരധിവാസത്തിനായി 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം

ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയവക്കാണ് സഹായം

Published

on

വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ കേന്ദ്രം അനുവദിച്ചു. ദുരന്ത നടന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം അനുവദിച്ചത്. സംസ്ഥാനം കേന്ദ്രത്തില്‍ സമര്‍പ്പിച്ച 535.56 കോടി രൂപയുടെ പദ്ധതികളായ ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയവക്കാണ് സഹായം.

സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിട്ടുള്ളത്. മൂലധന നിക്ഷേപ സ്‌കീമിലെ വായ്പകള്‍ക്ക് പലിശയില്ലാത്തതിനാല്‍, പണം 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി.

Continue Reading

kerala

തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ച സംഭവം; കൊലപതകമെന്ന് പൊലീസ്

വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്.

Published

on

തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ച സംഭവം കൊലപതകമെന്ന് പൊലീസ്. വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെയാണെന്ന് സന്തോഷ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ തൃശൂര്‍ സ്വദേശി വിനയനെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം

സ്‌കൂളിലെ പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ക്ലര്‍ക്കായ സനലുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു

Published

on

തിരുവനന്തപുരം കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിയെ ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചതായി കുടുംബം ആര്‍ഡിഒക്ക് പരാതി നല്‍കി. സ്‌കൂളിലെ പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ക്ലര്‍ക്കായ സനലുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ആളാണ് സനല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകന്‍ ബെന്‍സണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കാണാതായ ബെന്‍സണെ രാവിലെ ആറുമണിയോടെകുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിച്ചു. അതേസമയം, തര്‍ക്കം ഉണ്ടായ കാര്യം ബെന്‍സണ്‍ പറഞ്ഞിരുന്നതായും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. VHSE ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുള്ളക്കാണ് അന്വേഷണ ചുമതല. കുടുംബത്തിന്റെ ആരോപണം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ആര്‍ഡിഒ അറിയിച്ചു.

Continue Reading

Trending