Connect with us

kerala

കുടിശ്ശിക ഉടൻ തീർക്കുമെന്ന് കലക്ടർ; എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

57.95 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് ഇനത്തിൽ ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്

Published

on

എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഉടൻ ബില്ല് അടയ്ക്കാമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിലാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി ബില്ലിൽ ഭീമമായ കുടിശ്ശിക വരുത്തിയതോടെയാണ് ഇന്നലെ കലക്ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

57.95 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് ഇനത്തിൽ ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്. കുടിശ്ശിക ഉടൻ അടയ്ക്കാമെന്ന് കലക്ടർ കെഎസ്ഇബി ചെയർമാന് ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തി ഊരിയ ഫ്യൂസ് പുനഃസ്ഥാപിച്ചത്.

30 ഓഫീസുകളുടെ വൈദ്യുതിയാണ് ചൊവ്വാഴ്ച വിച്ഛേദിച്ചത്. ഇതിൽ രണ്ട് ഓഫീസുകൾ കുടിശ്ശിക തീർത്തതോടെ വൈദ്യുതി നേരത്തെ പുനഃസ്ഥാപിച്ചു. എന്നാൽ മറ്റ് ഓഫീസുകൾ വൈദ്യുതി ഇല്ലാതെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രവർത്തിച്ചിരുന്നത്.

kerala

യാത്രക്കാരന്റെ എം.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; ടൂറിസ്റ്റ് ബസ് ക്ലീനര്‍ പിടിയില്‍

പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊല്ലം: യാത്രക്കാരന്റെ എം.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ക്ലീനര്‍ പിടിയില്‍. പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ കുന്നക്കാട് ആഞ്ഞലിത്താനം കൊച്ചുകുന്ന് കാട്ടില്‍ വീട്ടില്‍ എം. ജോബിന്‍ മാത്യു (37) ആണ് പിടിയിലായത്. ഇയാള്‍ പുനലൂര്‍- ബംഗളൂരു കല്ലട ടൂറിസ്റ്റ് ബസിലെ സഹായിയാണ്.

ചാലക്കുടി വേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരി വീട്ടില്‍ പി. ജോണിന്റെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. 2024 സെപംറ്റംബര്‍ 29ന് രാത്രി 10.30ഓടെ ജോണും ഭാര്യയും കല്ലട ടൂറിസ്റ്റ് ബസില്‍ ചാലക്കുടിയില്‍ നിന്നും ബംഗളൂരു പോയിരുന്നു. 29ന് രാത്രി ഇരുവരും അവിടെ നിന്നും പുനലൂരിലേക്കുള്ള ഇതേ ബസില്‍ കയറി പിറ്റേന്ന് ചാലക്കുടിയില്‍ എത്തിയിരുന്നു.

എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ജോണിന്റെ എം.ടി.എം, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ രേഖകള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ തുടര്‍ന്ന് എം.റ്റി.എം കാര്‍ഡ് ഉപയോഗിച്ച് പുനലൂര്‍ യൂനിയന്‍ ബാങ്ക്, അടൂര്‍ എന്നിവിടങ്ങളിലെ എം.ടി.എമ്മുകളില്‍ നിന്നും നാലു തവണയായി 40,000 രൂപ പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശവുമെത്തി. ഇതിനെ തുടര്‍ന്ന് ജോണ്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രത്യേക പൊലീസ് സംഘം പുനലൂരിലെ ഉള്‍പ്പടെ എം.ടി.എമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞങ്കിലും ഇയാള്‍ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുകയായിരുന്ന.

 

Continue Reading

kerala

സബ് ഇന്‍സ്പെക്ടറെ കാണ്മാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.

Published

on

കോട്ടയം: സബ് ഇന്‍സ്പെക്ടറെ കാണ്മാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.

പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതെന്നാണ് പരാതി.

 

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending