Video Stories
ലോകകപ്പ് യോഗ്യത: മെസ്സിയും നെയ്മറും നേര്‍ക്കു നേര്

ബെലെഹൊറിസോണ്ടെ: വന്‍ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരവിന്റെ പാതയിലെത്തിയ ബ്രസില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബെലെഹൊറിസോണ്ടെയില് നാളെ ചിര വൈരികളായ അര്‍ജന്റീനയെ നേരിടും. രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് 7-1ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ഇത്തവണ നാണക്കേടിന്റെ ക്ഷീണം തീര്‍ക്കാനായാണ് ഇറങ്ങുന്നത്. 61800 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ നാട്ടുകാരുടെ പിന്തുണയോടെ അര്‍ജന്റീനയെ മറികടക്കാനാവുമെന്നാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ഡുംഗയുടെ പിന്‍ഗാമിയായി ടിറ്റേ എത്തിയതിനു ശേഷം ഇക്വഡോറിനെ 3-0നും കൊളംബിയയെ 2-1നും കീഴടക്കിയ ബ്രസീല്‍ ബൊളീവിയയെ 5-0ന് തകര്‍ത്തിരുന്നു.
അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ കിതക്കുന്ന അര്‍ജന്റീനക്ക് സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ തിരിച്ചു വരവ് അല്പം ആശ്വാസം പകരുന്നതാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്ന്ന്അര്ജന്റീനയുടെ അവസാന മൂന്ന് യോഗ്യത മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. മെസ്സിയുടെ അഭാവത്തില്‍ അര്‍ജന്റീന പെറു, വെനസ്വല ടീമുകള്‍ക്കെതിരെ സമനില പാലിക്കുകയും പരാഗ്വേയോട് തോല്‍ക്കുകയും ചെയ്തിരുന്നു. ബ്രസീല്‍ ബുദ്ധിമാനായ കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ വരവ് തങ്ങളുടെ ജോലി ഇരട്ടിയാക്കിയിട്ടുണ്ടെന്നും ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റെനാറ്റോ അഗസ്റ്റോ പറഞ്ഞു.
മെസ്സിയെ മെരുക്കുക കടുപ്പമാണെന്നും ബ്രസീലുകാര്‍ അദ്ദേഹത്തെ ഭയപ്പെടുന്നുണ്ടെന്നും അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ലൂകാസ് പ്രാറ്റോ പറഞ്ഞു. എഡ്ഗാര്‍ഡോ ബൗസക്കു കീഴില്‍ സെപ്തംബറില്‍ ഒരു മത്സരം മാത്രം കളിച്ച മെസ്സി ഉറുഗ്വേക്കെതിരെ വിജയഗോള്‍ നേടുകയും ചെയ്തിരുന്നു. ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനക്ക് പക്ഷേ യോഗ്യത റൗണ്ടില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലുമായി അഞ്ചു പോയിന്റ് വ്യത്യാസമാണുള്ളത്. ബ്രസീലിനും അടുത്ത ആഴ്ച കൊളംബിയക്കുമെതിരെ നടക്കുന്ന മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
10 ടീമുകളുള്ള രൗണ്ട് റോബിന് ലീഗില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ മുന്നില്‍. 20 പോയിന്റുള്ള ഉറുഗ്വേ, 17 പോയിന്റുവീതം നേടി കൊളംബിയ, ഇക്വഡോര്‍ എന്നീ ടീമുകള്‍ മൂന്ന് നാല് സ്ഥാനങ്ങളിലുമാണുള്ളത്. ചിലി, അര്‍ജന്റീന എന്നീ ടീമുകള്‍ 16 പോയിന്റുമായി അഞ്ച് ആറ് സ്ഥാനങ്ങളിലാണ്.ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ റഷ്യയില്‍ 2018ല്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടാം. ടിറ്റേ കോച്ചായി എത്തിയ ശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയിച്ച ആത്മ വിശ്വാസത്തിലാണ് ബ്രസീല്‍. വെള്ളിയാഴ്ച രാവിലെ 5.10നാണ് മത്സരം. സോണി സിക്സ്, സോണി സിക്സ് എച്ച്.ഡി ചാനലുകളില്‍ മത്സരം തല്‍സമയം കാണാം.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala18 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി