ബര്‍ലിന്‍: സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന അഭയാര്‍ത്ഥിയ്ക്ക് പണം നല്‍കാന്‍ തയാറെന്ന് ജര്‍മനി. ഒരു ലക്ഷം അഭയാര്‍ത്ഥികളാണ് ജര്‍മനയിലുള്ളത്. അഫ്ഗാനിസ്താനില്‍ നിന്നും ഒട്ടേറെ പേരാണ് ജര്‍മനിയിലേക്ക് ഒഴുകിയെത്തുന്നത്. രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നതായും അത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ജര്‍മനിയുടെ പുതിയ നീക്കം. തിരികെ പോകുന്ന ഒരാള്‍ക്ക് 1,200 ഡോളര്‍ നല്‍കാന്‍ തയാറാണെന്ന് വക്താക്കള്‍ അറിയിച്ചു.