News
അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം പതിച്ചു; രണ്ടുമരണം
മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
അബുദാബി: ഇറാന് തൊടുത്തുവിട്ട മിസൈല്‍ അവശിഷ്ടം പതിച്ചു രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബി നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ അകലെ സ്വയ്ഹാനിലാണ് മിസൈല്‍ അവശിഷ്ടം വീണു ദുരന്തമുണ്ടായത്. ഇതോടെ മിസൈല്‍ യുഎഇയില്‍ മരണപ്പെടുന്നവരുടെ എണ്ണം പത്തായി. മൊത്തം 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
india
അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ നിയമനിർമ്മാണം വേണം: ഹാരിസ് ബീരാൻ എം പി
ഒഴിഞ്ഞു മാറി കേന്ദ്രമന്ത്രി
ന്യൂഡൽഹി: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഇൻ-സർവീസ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അധ്യാപക യോഗ്യതാ പരീക്ഷ (TET) നിർബന്ധമാക്കിയുള്ള 2015-ലെ സുപ്രീംകോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നോ അല്ലെങ്കിൽ കോടതിയിൽ ആവശ്യപ്പെടണമെന്നോ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഹാരിസ് ബീരാൻ ഈ വിഷയം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലെ മൂന്നാം ഉപചോദ്യമായാണ് അദ്ദേഹം ഈ സുപ്രധാന വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അധ്യാപകർ സ്കൂളുകളുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹാരിസ് ബീരാൻ തന്റെ ചോദ്യം ആരംഭിച്ചത്. സർവീസിലുള്ള അധ്യാപകർ, ആവശ്യമായ യോഗ്യതകളും പരിചയസമ്പത്തും ഉണ്ടായിട്ടും, TET പരീക്ഷ പാസാകണമെന്ന നിർബന്ധം മൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനായി ആവശ്യമായ നിയമനിർമ്മാണം നടത്തുമോ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള റിവ്യൂ പെറ്റീഷനിൽ ഇടപെട്ട്, ടെറ്റ് നിർബന്ധമാക്കുന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ മറുപടി അധ്യാപകർക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല. ‘ടെറ്റ് ‘ പരീക്ഷ പാസാകുന്നത് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ഇത് വഴി സർക്കാർ അധ്യാപകരുടെ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന് ഹാരിസ് ബീരാൻ ആരോപിച്ചു.
kerala
യുഡിഎഫ് കൺവെൻഷനുകൾക്ക് വ്യാഴാഴ്ച തുടക്കമാവും
26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
മലപ്പുറം: മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് – മുനിസിപ്പൽ കൺവെൻഷനുകൾക്ക് വ്യാഴാഴ്ച ( മാർച്ച് 26 ) തുടക്കമാവും. 26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്.
മാർച്ച് 26 ന് വൈകീട്ട് നാലിന് കോട്ടപ്പടി തിരൂർ റോഡിലെ പഴയ ലീഗ് ഓഫീസ് പരിസരത്ത് മലപ്പുറം മുനിസിപ്പൽ കൺവെൻഷൻ നടക്കും.
വൈകീട്ട് നാലിന് തന്നെ കോഡൂർ പഞ്ചായത്ത് കൺവെൻഷൻ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലും രാത്രി ഏഴിന് പൂക്കോട്ടൂർ എ.യു.പി സ്കൂൾ പരിസരത്ത് പൂക്കോട്ടൂർ പഞ്ചായത്ത് കൺവെൻഷനും നടക്കും. മാർച്ച് 27 ന് വൈകീട്ട് നാലിന് ആനക്കയം പഞ്ചായത്ത് കൺവെൻഷൻ ആനക്കയം റിയോ ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി ഏഴിന് മൊറയൂർ, പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. മോങ്ങം ഹിൽടോപിലാണ് മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കൊളത്തൂർ ഹൈസ്കൂളിലാണ് പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷൻ നടക്കുന്നത്. എല്ലാ കൺവൻഷനുകളിലും സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
News
സോറി നെയ്മറുണ്ടാവില്ല
ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത നിരാശയും നെയ്മര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രസീല്‍ ദേശീയ കോച്ച് കാര്‍ലോസ് അന്‍സലോട്ടി ആ തീരുമാനമെടുത്തതായി ബ്രസീലില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തരം പരുക്കില്‍ തളരുന്ന സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പ് സംഘത്തിലുണ്ടാവില്ലെന്ന സൂചനകള്‍ പരസ്യമാവുമ്പോള്‍ നിരാശനാണ് മുന്നിരക്കാരന്.
സ്പാനിഷ് ലാലീഗയില്‍ സിലോണക്കായി കളിക്കുമ്പോള്‍, പിന്നീട് ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കായി കളിക്കുമ്പോള്‍, അതിന് ശേഷം ഊദി പ്രോ ലീഗില്‍ അല്‍ ഹിലാലിനായി കളിക്കുമ്പോള്‍, ഏറ്റവുമൊടുവില്‍ സ്വന്തം നാട്ടിലെ ക്ലബായ സാന്‍ഡോസിനായി കളിക്കുമ്പോള്‍ പരുക്കില്‍ തളര്‍ന്ന് നിരാശനായി നില്ക്കുന്ന നെയ്മര്‍ക്ക് ലോകകപ്പ് സംഘത്തില്‍ ഇടം നല്‍കാനാവില്ലെന്നാണ് കോച്ച് വിശദികരിക്കുന്നത്. ബ്രസില്‍ ഫുട്ബോള്‍ ഫെഡറേഷനും കോച്ചിനൊപ്പമാണ്.
ലോകക്കപ്പില്‍ കളികാന്‍ വ്യക്തമായ മോഹമുണ്ട് നെയ്മര്‍ക്ക്. ഇത് തന്റെ അവസാന ലോകകപ്പാണെന്ന് അദ്ദേഹത്തിന് അറിയാം. ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത നിരാശയും നെയ്മര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.
-
Video Stories2 days ago2 മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രയ്ലർ ട്രെൻഡിങ്ങിൽ; ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
-
News2 days agoഉച്ചയ്ക്കുശേഷം വർധിച്ച് സ്വർണവില
-
kerala3 days agoഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
-
kerala2 days agoമുഖ്യമന്ത്രി -മോഹന്‍ലാല്‍ അഭിമുഖം; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ
-
editorial1 day agoഇലക്ഷന് കമ്മീഷന്റെ കൈവിട്ട കളികള്‍
-
News2 days agoഅത് വീട്ടില്‍ പോയി ചോദിക്ക്
-
kerala1 day agoയുഡിഎഫ് മഹാറാലി; രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും
-
kerala1 day ago11 ദിവസമായി മെഡിസെപ് പൂര്‍ണ സ്തംഭനത്തില്‍; പതിനയ്യായിരത്തിത്തോളം പേരുടെ ചികിത്സയ്ക്കു പണം നല്‍കാനായില്ല

