X

ജനകീയ പിന്തുണയില്‍ രാഘവനും മുരളിയും

കോഴിക്കോട്: തനിതങ്ക സ്‌നേഹത്തോടെ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെ കൊടുവള്ളിയും ബാലുശ്ശേരിയും ഉള്ളില്‍ തട്ടി വരവേറ്റു. ഇന്നലെ രാവിലെ കട്ടിപ്പാറ കാരുണ്യ തീരം, കിഴക്കോത്തു ഗോള്‍ഡന്‍ ഹില്‍ കോളജ്, നരിക്കുനി ബൈത്തുല്‍ ഇസ്സ, കൊടുവള്ളി ബി.എഡ് കോളജ്, ടി.ടിഐ കൊടുവള്ളി, ടി.ടി.സി കൊടുവള്ളി എന്നിവിടങ്ങളിലെത്തിയ എം.കെ രാഘവനെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വീകരിച്ചു. സി.ടി ഭരതന്‍, ഹബീബ് തമ്പി, എം.എ ഗഫൂര്‍, എം.എം വിജയകുമാര്‍, സുലൈമാന്‍ മാഷ്, പ്രേംജി ജെയിംസ്, അനില്‍ ജോര്‍ജ്, ശശിധരന്‍ മാഷ് എന്നിവരും എം.കെ രാഘവനെ അനുഗമിച്ചു.
ഉച്ചക്കു ശഷം ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ജനകീയ എം.പി എന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ജനമനസുകളില്‍ നേടിയെടുത്ത സ്വീകാര്യത ഒരു പരിചയപ്പെടുത്തല്‍ പോലും ആവശ്യമില്ലാത്ത വിധം വിപുലമാണ് എം.കെ രാഘവന്റെ വ്യക്തി ബന്ധം.


ഉണ്ണികുളം പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗാഥ കോളജ്, ഇശാ അത്ത് പബ്ലിക് സ്‌കൂള്‍, മര്‍ക്കസ് ഗാര്‍ഡന്‍ എന്നിവക്ക് പുറമെ പുനൂര്‍ ദേശിയ ആയുര്‍വേദിക്ക് ഫാര്‍മസി ഫാക്ടറിയിലെത്തി തൊഴിലാളികളെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. തൊഴിലാളികള്‍ ഹാരാര്‍പ്പണം നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി നാസര്‍ എസ്റ്റേറ്റ് മൂക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി ബിനോയ്. യു.ഡി.എഫ്. നേതാക്കളായ കെ ഉസ്മാന്‍ മാസ്റ്റര്‍, കെ.കെ നാസര്‍ മാസ്റ്റര്‍, കെ.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.പി കരീം മാസ്റ്റര്‍, പി സുധാകരന്‍, യു.കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഇന്ന് രാവിലെ 8.30ന് ബാലുശ്ശേരി കൂരാച്ചുണ്ടില്‍ തുടക്കമാവും.

web desk 1: