തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായെ വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അമിത്ഷാക്കെതിരെ രംഗത്തുവന്നത്. ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തില്‍ അമിത് ഷാ എത്തിയതില്‍ അത്ഭുതം തോന്നിയതായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിനു മുമ്പ് അമിത്ഷാക്ക് അനുമതി നല്‍കിയെങ്കില്‍ അത്ഭുതകരമാണ്. ഇത് ബിജെപി ഭരണത്തിനു കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

#അത്ഭുതകരമായ #വാര്‍ത്ത.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തില്‍ ഇറങ്ങുന്നുവെന്ന് . ഇത് കേട്ടപ്പോള്‍ അത്ഭുതം തോന്നി. എന്തെന്നാല്‍, വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണ്. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രം.