Video Stories
ജനത്തെ തമ്മിലടിപ്പിച്ച്് മോദിയുടെ ഫെസ്റ്റ്

മോദിഫെസ്റ്റ് എന്ന പേരില്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും ഭൗതികമായും വൈകാരികമായും മുള്‍മുനയില്‍ കിടത്തി രണ്ടായിരം കോടി രൂപ ചെലവിട്ട് ഇരുപതു ദിവസം നീളുന്ന മൂന്നാണ്ടറുതി ആഘോഷിക്കുകയാണ് കേന്ദ്രത്തിലെ ദേശീയജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്നലെ ആസാമിലെ ധോലയില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം തുറന്നുകൊടുത്താണ് മോദി തന്റെ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക മാമാങ്കത്തിന്് തുടക്കംകുറിച്ചത്. 9.15 കിലോമീറ്റര്‍ പാലം പദ്ധതി ഇന്നത്തെ നിലയിലെത്തിച്ചതിന്റെ ഏതാണ്ട് എഴുപതു ശതമാനം ക്രെഡിറ്റും മുന്‍ യു.പി.എ സര്‍ക്കാരിനായിരിക്കെയാണ് തന്റെ സര്‍ക്കാരിന്റെ നേട്ടമെന്നവകാശപ്പെട്ട് മോദി പാലം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മോദിയുടെ മോഹന വാദ്ഗാനങ്ങളും സമകാലിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ മികച്ച ഉദാഹരണമാണിത്.
അതിവിപുലമായ ബഹുസ്വര രാഷ്ട്രമെന്നും ജനാധിപത്യമെന്നുമൊക്കെ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിറകോട്ടുകൊണ്ടുപോകാനുള്ള കുല്സിത നീക്കങ്ങളാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ഹിന്ദുത്വ-സംഘ്പരിവാറുകാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് കശാപ്പിനായി വില്‍ക്കാനാവില്ലെന്ന നാലാംവാര്‍ഷിക ദിനത്തിലെ ഉത്തരവ്. തീവ്രഹിന്ദുത്വ മാര്‍ഗത്തില്‍ തന്നെ ചരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഗോ വധത്തിന്റെ പേരില്‍ നിരപരാധികള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുമ്പോള്‍ പിറന്ന നാട്ടില്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം പോലും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നു. എന്തു ഭക്ഷിക്കണം, എന്തുവായിക്കണം, വിശ്വസിക്കണം, എങ്ങനെ ചിന്തിക്കണം, എന്തുജോലി ചെയ്യണം, എങ്ങനെ വസ്ത്രം ധരിക്കണമെന്നൊക്കെ ചിലര്‍ പറയന്ന കാട്ടുനീതി തിരിച്ചുവന്നിരിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുനിയമം, വിവരാവകാശ നിയമം, പഠനാവകാശ നിയമം തുടങ്ങിയ അതിബൃഹത്താര്‍ന്ന, വിപ്ലവകരമായ ജനക്ഷേമ പദ്ധതികളുടെ പത്താണ്ടില്‍ നിന്നാണ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് എന്‍.ഡി.എ ഭരണകൂടം ഈ മഹാ രാജ്യത്തെ പല തലത്തിലും പിന്നോട്ടടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മണിക്കൂറുകളെന്നോണം നരനായാട്ട് നടന്നപ്പോള്‍ ലോക നഗരങ്ങളിലേക്ക് ആകാശ യാത്രകളില്‍ മുഴുകിയിരിക്കയായിരുന്നു പ്രധാനമന്ത്രി. മോദി ഫെസ്റ്റെന്ന് നാലാം വാര്‍ഷികാഘോഷത്തെ വിശേഷിപ്പിച്ചത് അപ്പോള്‍ അര്‍ഥഗര്‍ഭം തന്നെ. തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വാണംപോലെ ഉയരുമ്പോള്‍ പട്ടിണികൊണ്ട് വലഞ്ഞ ജനതയുടെ മേല്‍ നോട്ടു നിരോധനമെന്ന കാടന്‍ നയം അടിച്ചേല്പിച്ച മോദി ഇതിനായി പറഞ്ഞ കാരണങ്ങളെല്ലാം ഏഴു മാസം കഴിഞ്ഞപ്പോഴും അതേപടി നിലനില്ക്കുന്നു. കാര്‍ഷിക മേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യ പെരുകി. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കോര്‍പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ വ്യവസായ-സാമ്പത്തിക-കയറ്റുമതി മേഖലകളെ തുറന്നുകൊടുത്തു. ആകെ ചെയ്ത ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ തുടങ്ങിയവ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ മാത്രം. ഇപ്പോഴും വ്യവസായം സരംഭകത്വത്തില്‍ നാം 130-ാം സ്ഥാനത്താണ്. സ്വച്ഛ്ഭാരതും ജന്‍ധന്‍ അക്കൗണ്ടും ദീര്‍ഘവീക്ഷണമില്ലാത്തതായി. റെയില്‍വെയടക്കം പൊതുമേഖലയാകെ വിറ്റുതുലയ്ക്കുന്നു. മൊത്ത ആഭ്യന്തര ഉല്പാദനം ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ജൂലൈയില്‍ വരാനിരിക്കുന്ന ചരക്കു സേവന നികുതി പ്രതിപക്ഷത്തിന്റെ കൂടി ഇച്ഛപ്രകാരമാണ് നടപ്പാക്കാനാകുന്നത്. ബി.ജെ. പിയുടെ ട്രേഡ്യൂണിയന്‍ പോലും സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരിക്കുന്നു.
മുപ്പത്തൊന്നു ശതമാനം മാത്രം വോട്ടുനേടി ഇന്ദ്രപ്രസ്ഥത്തിലേറിയ ആര്.എസ്.എസുകാരനു കീഴില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. ഹിന്ദുത്വ ദേശീയതയുടെ ഇരകളായത് യു.പിയിലെ മുഹമ്മദ് അഖ്ലാഖ് മുതല്‍ അനവധി ക്ഷീര-കന്നു കാലികര്‍ഷകരും കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍ തുടങ്ങിയ എഴുത്തുകാരും ദലിത് വിഭാഗക്കാരനായ രോഹിത് വെമുലയും നജീബ് അഹമ്മദുമടക്കം എത്രയെത്രപേര്‍. മുസഫര്‍പൂരിലെ കലാപങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചവര്‍ ഷഹറാന്‍പൂരിലും ആല്‍വാറിലും ഉനയിലും മറ്റും ഊരിപ്പിടിച്ച വാളുമായി അട്ടഹാസം മുഴക്കുന്നു. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയക്കോമരങ്ങളെ അധികാര സോപാനങ്ങളില്‍ കയറ്റിയിരുത്തിയതാണ് യു.പിയിലെ യോഗി ആദിത്യനാഥിലൂടെ രാജ്യം കണ്ടത്. കനയ്യ കുമാറടക്കമുള്ളവരെ തുറുങ്കിലടച്ചതും ഡല്‍ഹി സര്‍വകലാശാലയില്‍ അഴിഞ്ഞാടിയതും ഇതേ സര്‍ക്കാരിന്റെ ആളുകളാണ്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യു.എ.പി.എ നിയമം പൗരന്മാരുടെ ജീവിതം തകര്‍ക്കുമ്പോള്‍ മാവോയിസ്റ്റ് ഭീഷണി പതിറ്റാണ്ടുകള്‍ക്കുശേഷം തിരിച്ചുവന്നിരിക്കുന്നു. പണപ്പെരുപ്പം കൂടുകയും രൂപയുടെ വില ഇടിയുകയും ചെയ്തിരിക്കുന്നു.
മോദിയുള്‍പ്പെട്ട ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, ഛത്തീസ്ഗഢിലെ ഹെലികോപ്റ്റര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി റിജിജു ഉള്‍പ്പെട്ട ആസാമിലെ വൈദ്യുത പദ്ധതി, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമസ്വരാജ് ലണ്ടനിലുള്ള വിവാദ വ്യവസായി ലളിത്മോദിക്ക് വേണ്ടി പുറപ്പെടുവിച്ച അനര്‍ഹമായ ഉത്തരവ് തുടങ്ങി എത്രയെത്ര അഴിമതികള്‍ ഭരണകക്ഷിയെ വേട്ടയാടി. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണം അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കിയില്ല. കേരളം, ഡല്‍ഹി, പശ്ചിമബംഗാള്‍ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് മൂന്നു വര്‍ഷത്തിനിടയല്‍ നടന്നത്. ഫെഡറലിസത്തെ അട്ടിമറിച്ച് കൊണ്ടുവന്ന നീതി ആയോഗ് വഴി സംസ്ഥാന സര്‍ക്കാരുകളെ വിലങ്ങിടുന്ന നയമാണ് കേന്ദ്രം ആസൂത്രണ കമ്മീഷനെ ഞെക്കിക്കൊന്നതിലൂടെ ചെയ്തത്. മുഖ്യമന്ത്രിമാര്‍ക്കുപോലും പ്രധാനമന്ത്രിയെ കാണാന്‍ കഴിയില്ലെന്ന അവസ്ഥ. ചരിത്രത്തിലാദ്യമായാണ് തുടരെത്തുടരെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടായതും ഇരുന്നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതും. തിരിച്ചടിച്ചുവെന്ന് വീമ്പിളക്കുകയല്ലാതെ ഭീകരത തടയാന്‍ സര്‍ക്കാരിനാവുന്നില്ല.
ദേശീയതയുടെ വക്താക്കള്‍ നിത്യോപയോഗ സാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്ത് സാധാരണക്കാരെയും കര്‍ഷകരെയും പാപ്പരാക്കി. റബര്‍, കുരുമുളക്, അടയ്്ക്ക, ഏലം തുടങ്ങിയവയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ പെട്രോളിയം വിലയിടിവ് ജനങ്ങള്‍ക്ക് നല്‍കാതെ പരമാവധി നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്. വര്‍ഷം ഒരുകോടി തൊഴിലവസരം എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം മൂന്നുകൊല്ലം കൊണ്ട് 3.86 ലക്ഷത്തിലൊതുങ്ങിയപ്പോള്‍ അടുത്ത രണ്ടു വര്‍ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി വീണ്ടുമിറങ്ങിയിരിക്കുകയാണ്. എല്ലാവരെയും എല്ലായ്പോഴും പറ്റിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നന്ന്.
kerala
കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന് ചുമതല ഒഴിയും.
രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന് വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.
ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന് കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.
Video Stories
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പള്ളാത്തുരുത്തി ക്ലബ്ബ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.
ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
Video Stories
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര് മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
kerala2 hours ago
ഞങ്ങളുടെ കുട്ടികളെ കൈ വെച്ചിട്ട് പെന്ഷന് പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട; കെ.സുധാകരന്
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
Video Stories2 days ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
Video Stories2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Video Stories2 days ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു