india
‘മോദി ട്രംപിന്റെ അനുയായി, ഇന്ത്യന്‍ ജനാധിപത്യത്തിനും ബിജെ.പിക്കും ഭീഷണി’; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മോദി ഇന്ത്യന്‍ ജനാധിപത്യത്തിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
മോദിയുടെയും ബി.ജെ.പി സര്‍ക്കാറിനെയും വിമര്‍ശിച്ച് പലപ്പോഴും സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്താറുണ്ട്. അടുത്തിടെ മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നിരുന്നു. മോദിക്ക് മാക്രോ ഇക്കണോമിക്സിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പരിഹാസം. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ദേശം നല്കാന് പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല ബ്യൂറാക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള സാമ്പത്തിക ശാസ്ത്ര വിവരവും മോദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് 21ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയെന്ന് വെളിപ്പെടുത്തിരുന്നു. ഇതിനെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നിരുന്നു. ആ തുക കൊണ്ട് മോദി എന്താണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് പറയണം എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടത്.
india
ഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍
ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്വല്ലറികളിലേക്ക് മുഖം മറച്ച ഉപഭോക്താക്കള്‍ പ്രവേശിക്കുന്നതിന് സംസ്ഥാനവ്യാപകമായി ഔദ്യോഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാര്‍. ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നത്.
പുതിയ നിയമം അനുസരിച്ച്, വാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി മുഖം ദൃശ്യമാക്കുന്നില്ലെങ്കില്‍, ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്കാര്‍ഫുകള്‍, ഹെല്‍മെറ്റുകള്‍ അല്ലെങ്കില്‍ സമാനമായ കവറുകള്‍ എന്നിവ ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി കടകള്‍ പ്രവേശനവും വില്‍പ്പനയും നിരസിക്കും.
ഫെയ്സ് ഐഡന്റിഫിക്കേഷനു ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കൂ എന്ന് ഫെഡറേഷന് അറിയിച്ചു.
എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔപചാരികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാറെന്ന് ഓള് ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ പറഞ്ഞു.
ഈ തീരുമാനം പൂര്‍ണ്ണമായും സുരക്ഷാ പരിഗണനകളാല്‍ നയിക്കപ്പെടുന്നതാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞു.
‘മുഖം പൂര്‍ണ്ണമായി മറച്ചുകൊണ്ട് ആളുകള്‍ കൂട്ടമായി കടകളില്‍ കയറുന്ന നിരവധി കവര്‍ച്ച സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവര്‍ ഹെല്‍മെറ്റോ പര്‍ദ്ദയോ ധരിച്ച് മോഷണം നടത്തുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കാര്‍ഫുകളോ ഹെല്‍മറ്റുകളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന പുരുഷന്മാര്ക്കും നിയമം ഒരുപോലെ ബാധകമാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഈ തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
നിശിതമായി പ്രതികരിച്ച രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് ഈ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ഭരണഘടനാപരവും മതേതരവുമായ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു.
സുരക്ഷയുടെ പേരില്‍ ഹിജാബുകളും നിഖാബും ലക്ഷ്യമിടുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ വെട്ടിച്ചുരുക്കാനുള്ള ശ്രമത്തിന് തുല്യമാണെന്നും അഹമ്മദ് പറഞ്ഞു.
ഇത്തരമൊരു അജണ്ടയ്ക്ക് പിന്നില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അംഗങ്ങളാണെന്നും ജ്വല്ലറി ഉടമകള്‍ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഭരണഘടനാപരവും മതനിരപേക്ഷവുമായ ഘടനയെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ജ്വല്ലറി വ്യാപാരികളുടെ സംഘടനയോട് അഹമ്മദ് അഭ്യര്‍ത്ഥിച്ചു.
india
മണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി
പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപക്കേസില്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന് സുപ്രീം കോടതി. പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഗാന്ധിനഗര്‍ ദേശീയ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്കാണ് ശബ്ദരേഖ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ്തെയ് സമുദായത്തെ കലാപത്തിന് സഹായിക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിയുടെ ശബ്ദരേഖ.
കോടതി മേല്‍നോട്ടത്തില്‍ ഓഡിയോ റെക്കോര്‍ഡിംഗുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും മുദ്രവെച്ച കവറില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
2023ലെ മണിപ്പൂര്‍ കലാപത്തില്‍ നിരവധിപ്പേരാണ് മരിച്ചത്.
india
തുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാന് അമാനത്തുള്ള ഖാന് എംഎല്‍എ
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും എഎപി എംഎല്‍എയുമായ അമാനത്തുള്ള ഖാന്.
‘സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പൊളിച്ചുമാറ്റിയത്. രാജ്യത്തിന്റെ നല്ല അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമം. ആരെങ്കിലും വന്ന് നിയമവിരുദ്ധമെന്ന് പറയുമ്പോള്‍ തന്നെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് പൊളിച്ചു മാറ്റുകയാണെന്നും അമാനത്തുള്ള ഖാന് പറഞ്ഞു. ഡല്‍ഹിയിലും രാജ്യത്തും സാമുദായിക ഐക്യം തകര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി ഖാന് ആരോപിച്ചു.
ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ സയ്യിദ് ഇലാഹി മസ്ജിദിന്റെ കമ്മ്യൂണിറ്റി സെന്ററടക്കം ബിജെപി സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പുലര്‍ച്ചെ ഒന്നരയ്ക്ക് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. തടയാനെത്തിയ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വഖഫ് ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിലനിന്നിരുന്നതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി വന്‍ പൊലീസ് സന്നാഹത്തോടെയാണ് പള്ളിയുടെ പരിസരം പൊളിക്കാന്‍ എംസിഡി അധികൃതരെത്തിയത്. 32 മണ്ണുമാന്തി യന്ത്രങ്ങള്‍ പള്ളിയുടെ പരിസരത്ത് എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അനധികൃത കൈയേറ്റത്തിനെതിരെ ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടത്തിയത് എന്നാണ് മുനിസിപ്പല്‍ കോര്പ്പറേഷന് പറയുന്നത്.
-
kerala24 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf23 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala1 day agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
