ന്യൂഡല്‍ഹി: പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം. “എക്‌സാം വാരിയേഴ്‌സ്” എന്നാണ് പുസ്തകത്തിന്റെ പേര്. പരീക്ഷകളിലെയും ജീവിതത്തിലെയും നിര്‍ണായക സന്ദര്‍ഭങ്ങളെ പുതിയ ഊര്‍ജ്ജത്തോടെ നേരിടുന്നതിന് ഉതകുന്ന വിധത്തില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതാണ് പുസ്തകം.

പരീക്ഷകളെ ഉത്സവങ്ങളെന്നപോലെ ഭയരഹിതമായി കൊണ്ടാടണമെന്ന് മോദി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് പുസ്തകം പുറത്തിറക്കിയത്. പെന്‍ഗ്വിന്‍ ബുക്‌സ് ആണ് 208 പേജുള്ള എക്‌സാം വാരിയേഴ്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷാ കാലത്തിന് മുന്‍പായി പുസ്തകം രാജ്യത്തെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.