ശാസ്താംകോട്ട: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടില്‍ അഭിലാഷ് (വിഷ്ണു നാരായണന്‍ -40) ആണു പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം അറസ്റ്റിലായത്.

ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞ് പൂജ നടത്തുന്ന അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി യുവതി സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. യുവതി രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തിയതാണ്. അഭിലാഷ് വിവാഹിതനാണ്.

യുവതിക്ക് ഇയാള്‍ വാടകവീട് എടുത്ത് നല്‍കിയിരുന്നു. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. മുത്തശ്ശിയോട് കുട്ടി വിവരം പറഞ്ഞു. തുടര്‍ന്നാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.