തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. നെയ്യാറ്റിന്‍ കരയിലാണ് സംഭവം. തീകൊളുത്തിയതിനെ തുടര്‍ന്ന് മകള്‍ വൈഷ്ണവി(19)മരിച്ചു. അമ്മ ലേഖ(40)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തിയിലുള്ള മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
നെയ്യാറ്റിന്‍കര കനറാബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ 15 വര്‍ഷം മുമ്പ് ഇവര്‍ വായ്പ്പയെടുത്തിയരുന്നു. പലിശ സഹിതം 6,80000 രൂപ അടക്കണം. ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടുകൂടി ലോണടക്കാന്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചതു മുതല്‍ വിലയ മാനസികസംഘര്‍ഷത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തി. ജപ്തി നടപടികള്‍ക്ക് ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
Be the first to write a comment.