india

അമ്മയെ കൊന്ന് കഷണങ്ങളാക്കി അലമാരയില്‍ സൂക്ഷിച്ചത് 3 മാസം; 22 വയസ്സുള്ള മകള്‍ അറസ്റ്റില്‍

By webdesk11

March 16, 2023

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷ്ടങ്ങളാക്കി പ്ലാസ്റ്റിക് കവറുകളില്‍ മൂന്നുമാസത്തോളം അലമാരയില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍. മുംബൈയില്‍ ദാദറിനടുത്ത് ലാല്‍ബാഗില്‍ വീണ പ്രകാശ് ജയിന്‍ (53) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ റിമ്പിള്‍ പ്രകാശ് ജയിന്‍ (22) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ഡിസംബറിലാണ്് വീണയെ കൊലപ്പെടുത്തിയത്. കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉള്‍പ്പെടെ മുറിച്ചുമാറ്റി പല കഷ്ണങ്ങളായി സൂക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം വീണയും മകളും ഒരുമിച്ചായിരുന്നു താമസം.

രണ്ടുമാസം മുമ്പ് വീണയുടെ സഹോദരന്‍ വീണയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഉറങ്ങുകയാണ്, പുറത്തു പോയിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു ഇയാളെ തിരിച്ചയക്കുകയായിരുന്നു. നിരന്തരം ഇത്തരം കാരണങ്ങള്‍ നിരത്തിയതോടെ സംശയം തോന്നിയ സഹോദരന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തുവന്നത്.