Connect with us

More

ബിഗ് ബില്യണ്‍ ഡേ; മോട്ടോറോള ഫോണുകള്‍ക്ക് 400 മുതല്‍ 40,000 രൂപ വരെ ഡിസ്‌കൗണ്ട്

ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയ നിരവധി ഫോണുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുമായി ഈ കോമേഴ്സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ ഈ മാസം 16-ന് ആരംഭിക്കും എന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.

Published

on

ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ട് എല്ലാ വര്‍ഷവും നടത്താറുള്ള മെഗാ സെയ്ല്‍ ആയ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ മോട്ടോറോള ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്. ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയ നിരവധി ഫോണുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുമായി ഈ കോമേഴ്സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്.

https://www.flipkart.com/motorola-one-fusion-moonlight

പോപ്പ്-അപ്പ് ക്യാമറയുമായി മോട്ടോറോളയുടെ സ്‌റ്റൈലിഷ് മിഡ്-സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണായ വണ്‍ ഫ്യൂഷന്‍ പ്ലസ് ജൂണ്‍ 16-നാണ് വില്പനക്കെത്തിയത്. ട്വലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ്സിന് Rs 16,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാല്‍ കുറുഞ്ഞ വിലയിലുള്ള ഉഗ്രന്‍ ഫോണിന് ആവശ്യക്കാര്‍ ഏറിയതോടെ അധികം താമസമില്ലാതെ ഹാന്‍ഡ്സെറ്റിന്റെ വില 500 രൂപ മോട്ടോറോള കൂട്ടി. എന്നാലിപ്പോള്‍ ബിഗ് ബില്യണ്‍ ഡേ സെയില്‍ 1,500 രൂപ കുറവില്‍ 15,999 രൂപയ്ക്ക് വണ്‍ ഫ്യൂഷന്‍ പ്ലസ് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

https://www.flipkart.com/motorola-e7-plus-misty-blue

കഴിഞ്ഞ മാസം മോട്ടറോള ലോഞ്ച് ചെയ്ത മോട്ടോ ഈ സീരീസിലെ E7 പ്ലസ്സിനും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9,499 രൂപയുമായി എത്തിയ മോട്ടോ E7 പ്ലസ്സിന് ബിഗ് ബില്യണ്‍ ഡേ സെയ്ലില്‍ 8,999 രൂപ മാത്രമാവും വില.

https://www.flipkart.com/motorola-g9

ആഗസ്റ്റില്‍ വില്പനക്കെത്തിയ മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ മോട്ടോ ജി ശ്രേണിയിലെ ജി9 1,500 രൂപ ഡിസ്‌കൗണ്ടിലാണ് ഫ്‌ലിപ്കാര്‍ട്ടിലെത്തുന്നത്. ഒരു കാലത്ത് ട്രെന്റായി മോട്ടോ ജി മോഡലിന്റെ പിന്‍ഗാമിയാണ് മോട്ടോ ജി9. 11,499 രൂപ ലോഞ്ചിങ് വിലയിലെത്തിയ ഇപ്പോള്‍ അഞ്ചക്കം കടത്താതെ സ്വന്തമാക്കാം.

https://www.flipkart.com/motorola-edge

ഈ വര്‍ഷം മെയില്‍ വില്പനക്കെത്തിയ മോട്ടോറോള എഡ്ജ് ശ്രേണിയിലെ പ്രീമിയം മോഡല്‍ എഡ്ജ് പ്ലസ്സിനെ ബിഗ് ബില്യണ്‍ ഡേ സെയ്ലില്‍ 10,000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ലോഞ്ച് സമയം 74,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോള്‍ 64,999 രൂപയാണ് വില. 6.7-ഇഞ്ച് ഫുള്‍ എച് ഡി + അമോലെഡ് HDR10 + ഡിസ്‌പ്ലേയാണ് എഡ്ജ് പ്ലസ്സിന്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എഡ്ജ് പ്ലസ്സിന് ഒക്ട-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍, അഡ്രെനോ 650 GPU പ്രോസസ്സര്‍ ആണ്. 12 ജിബി റാമും 256 ജിബി UFS 3.0 സ്റ്റോറേജുമുള്ള ഹാന്‍ഡ്‌സെറ്റിന് 108-മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 16-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 8-മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമെറായാണ്.

https://www.flipkart.com/motorola-razr

അതേസമയം, മറ്റു ഫോണ്‍കമ്പനികളെ വരെ ഞെട്ടിച്ച് കോവിഡ് കാലത്ത് പുറത്തിറങ്ങിയ ഫോണ്‍ഡബില്‍ മൊബൈല്‍ മോട്ടോ റേസര്‍ 5ജി എത്തിയതോടെ മുന്‍ തലമുറ ഫോണ്‍ ആയ മോട്ടോറോള റേസര്‍ (2019) ഇപ്പോള്‍ 40,000 രൂപ ഡിസ്‌കൗണ്ടിലാണ് വില്‍പനക്കെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ Rs 1,24,999 രൂപ വിലയിലാണ് മോട്ടോറോള റേസര്‍ (2019) വില്‍പനക്കെത്തിയിരുന്നത്. എന്നാല്‍ ബിഗ് ബില്യണ്‍ ഡേയില്‍ 84,999 രൂപയാണ് ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന ഡിസ്പ്ലേയാണ് റേസറിന്റെ ഹൈലൈറ്റ്. പ്രധാന ഡിസ്പ്ലേയ്ക്ക് 6.2 ഇഞ്ചാണ് വലിപ്പം. ഫോണ്‍ മടക്കി വെച്ചിരിക്കുന്ന സമയത്ത് ഉപയോക്താവിന് 2.7 ഇഞ്ചുള്ള സെക്കണ്ടറി ഡിസ്പ്ലേ ഉപയോഗിക്കാം.

ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ ഈ മാസം 16-ന് ആരംഭിക്കും എന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.

 

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending