Connect with us

kerala

ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ കുടുങ്ങും; മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീന്‍ ഇന്നുമുതല്‍

ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദാക്കുന്നടക്കമുള്ള നടപടികളുണ്ടാകും.

Published

on

തിരുവനന്തപുരം: വാഹനത്തില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ കൂളിംഗ് ഫിലിമും കര്‍ട്ടനുമിട്ട വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ ഇന്നുമുതല്‍ ജില്ലകളില്‍ വ്യാപകപരിശോധനയുണ്ടാകും. ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദാക്കുന്നടക്കമുള്ള നടപടികളുണ്ടാകും. നിയമലംഘകര്‍ക്ക് ഇ-ചെലാന്‍ വഴിയാകും ഇനി പെറ്റിചുമത്തുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലായിരിക്കും പരിശോധനയെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.

വാഹനങ്ങളിലെ കാഴ്ചമറയ്ക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ സുപ്രിംകോടതിയുടേയും ഹൈക്കോടതിയുടേയും കര്‍ശനനിര്‍ദേശമാണ് നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിക്കൊരുങ്ങുന്നത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിമാരുടെ വാഹനങ്ങളടക്കം കര്‍ട്ടണ്‍ നീക്കം ചെയ്യാതെയും ഫിലിം ഒട്ടിച്ചുമാണ് യാത്രചെയ്യുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി

Published

on

ഛത്തീസ്ഗഡിൽ അടിസ്ഥാനരഹിതവും അവാസ്തവവുമായ ആരോപണമുന്നയിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി കടുത്ത അന്യായവും ഏറെ പ്രതിഷേധാർഹവുമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.

രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ആസൂത്രിതമായി നടപ്പാക്കുന്ന ജനാധിപത്യാവകാശ ധ്വംസനത്തിന്റെയും ന്യൂനപക്ഷ വേട്ടയുടെയും ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നാണിതെന്നും സമദാനി പറഞ്ഞു.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending