Culture
എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന നേതാവായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു
കോഴിക്കോട്: എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന നേതാവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്ലം (22) മരണപ്പെട്ടു. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള പാലക്കോട്ട് വയല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തില്‍ അംഗമായ അസ്ലം കഠിന പരിശ്രമത്തിലൂടെയാണ് എം.ബി.ബി.എസിന് അഡ്മിഷന് നേടിയത്. പഠനത്തിനിടയിലും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗമായിരുന്നു. മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയില്‍ മെഡിക്കല്‍ സംഘത്തില്‍ അംഗമായിരുന്നു. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുവഹിക്കാറുള്ള വ്യക്തിയായിരുന്നു അസ്ലം.
നിഴലായി കൂടെ നടന്ന എന്റെ കൊച്ചൂട്ടൻ ഇനിയില്ല..
കൂടെപ്പിറപ്പിന്റെ കരുതലോടെ ഞാൻ എന്നും ചേർത്ത് പിടിച്ച എന്റെ അസ്ലം,നിന്റെ പേരിൽ മറ്റുള്ളവരുടെ മുമ്പിൽ ഈ ഉള്ളവൻ ഒരുപാട് അഭിമാനം കൊണ്ടിട്ടുണ്ട്,നിന്റെ ഓരോ നേട്ടങ്ങളിലും നിന്നെക്കാൾ സന്തോഷിച്ചിട്ടുണ്ട്..
ഞാൻ എന്തിനു വിളിച്ചാലും എന്താണ് എന്ന് പോലും ചോദിക്കാതെ എന്റെ കൂടെ ഇറങ്ങി വരാറായിരുന്നല്ലോ നിന്റെ പതിവ്…
ഓരോ നേട്ടങ്ങളും നീ നേടി എടുക്കുമ്പോഴും വിനയം കൊണ്ട് ഒരുപാട് ചെറുതാകാൻ ആയിരുന്നല്ലോ നിനക്കിഷ്ട്ടം…നിന്നോട് ചങ്ങാത്തമില്ലാത്തവരായി നമ്മുടെ പ്രദേശത്തു കുഞ്ഞുങ്ങൾ പോലും ബാക്കി ഇല്ലായിരുന്നല്ലോ…ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് നമ്മുടെ നാട്ടിൽ നിന്നോളം മാതൃകാ വിദ്യാർത്ഥി വേറെ ആരായിരുന്നുണ്ടായിരുന്നത്..
ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ പ്രതീക്ഷയും അത്താണിയുമാണ് അല്ലാഹുവിലേക്ക് യാത്ര ആയിരിക്കുന്നത്..
കരയാൻ ഇനി കണ്ണുനീർ ബാക്കി ഇല്ല റബ്ബേ…ഓർക്കുമ്പോൾ മനസ്സാകെ പിടയുകയാണ് റബ്ബേ..അവനില്ലാത്ത ഫോട്ടോസ് ഗ്യാലറിയിൽ കുറവാണ് റബ്ബേ..ഒരുമിച്ചു ഉണ്ടും ഉറങ്ങിയവരുമാണ് ഞങ്ങൾ റബ്ബേ… നാളെ നിന്റെ സ്വർഗത്തിൽ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കണെ നാഥാ..
എന്റെ കുടപിറപ്പിനു നീ രക്തസാക്ഷിത്യത്തിന്റെ പ്രതിഫലം നൽകി സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ നാഥാ ……
ആമീൻ യാ റബ്ബൽ ആലമീൻ
(എം എസ് എഫ് മെഡിഫെഡ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എം എസ് എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോഴിക്കോട് മെഡിക്കൽ കോളേജ് എം ബി ബി എസ് വിദ്യാർത്ഥിയുമാണ് മുഹമ്മദ് അസ്ലം,കുളിക്കാൻ കുളത്തിൽ ഇറങ്ങിയവഴി മുങ്ങി മരിച്ചതാണ്)
അൽത്താഫ് സുബൈർ (msf ജില്ലാ പ്രസിഡന്റ്)
entertainment
മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്മാന് അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
Film
‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്’
പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന് സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”
ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന് ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന് വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.
ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.
entertainment
ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.
ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ് ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന് ജീത്തു ജോസഫ്.
മലയാളത്തിന്റെ സ്ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala14 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india15 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala12 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala13 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

