തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലും സ്വാശ്രയ മേഖലയിലെ അരുതായ്മകളില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുള്ള കോഴിക്കോട് ജില്ലാ സെക്രട്ടറി സാഹിബ് മുഖതാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. മാര്‍ച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.