കടപ്പുറം : എം.എസ്.എഫ് സ്‌കൂള്‍ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കടപ്പുറം ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു.

എം.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ മെമ്പര്‍ഷിപ്പ് അജ്മലിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഇബ്രാഹിം,
ജനറല്‍ സെക്രട്ടറി അഷ്‌കര്‍ അലി, ട്രഷറര്‍ പി കെ അലി, മുസ്ലിം ലീഗ് നേതാവ് എം.ബി ഷാഹുല്‍ ഹമീദ്,എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷെബീറലി, ഷെഫീഖ് ആസിം, സി എ സല്‍മാന്‍, ഫഈസ് മുഹമ്മദ്,എം എസ് എഫ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ:മുഹമ്മദ് നാസിഫ്, വൈസ് പ്രസിഡന്റ് ആദില്‍ തങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സിഎ അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.