ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ,മലബാറിലെ സീറ്റ് കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്കെതിരെ എം എസ് എഫ് കരിങ്കൊടി പ്രതിഷേധം നടത്തി.
കോഴിക്കോട് ബാലുശേരിയിലാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.