കല്‍പറ്റ: മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കല്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഫായിസ് തലക്കലിനെതിരെ അക്രമം. എസ്.എഫ.്‌ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഉല്‍ഘാടനത്തിനു ശേഷം വൈകുന്നേരം സമാധാനപരമായി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഫായിസിനെ ഡി.വൈ.എഫ്.ഐ ആളുകള്‍ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മൂക്കിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഫായിസിനെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.