മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ചൈനയിലെ അതിസമ്പന്നനായ ബിസിനസുകാരന്‍ ജാക് മായെ പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ഇതോടെ ആഗോള അതിസമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ അംബാനിയെത്തി.

ഇപ്പോള്‍ 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്ത് ഏറ്റവും കൂടുതല്‍ അതിസമ്പന്നരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയിലും ചൈനയിലുമാണ് ഇന്ത്യയേക്കാളധികം ധനികരുള്ളത്.

അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇന്ത്യയിലെ രണ്ടാമത്തെ ധനികന്‍.