News
ഇന്ന് മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍
പഴയ വീര്യവും ആത്മവിശ്വാസവുമൊന്നും രണ്ട് ടീമുകള്‍ക്കും ഇപ്പോഴില്ല.
ന്യൂഡല്‍ഹി: പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോയിന്റ് ടേബിള്‍ പരിശോധിക്കുക. രാജസ്ഥാന് റോയല്‍സ് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പത്ത് ടീമുകളുടെ ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ്, പത്താം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. അഞ്ച് തവണ കിരീടം ഉയര്‍ത്തിയ രോഹിത് ശര്‍മയുടെ മുംബൈ സംഘം സീസണില്‍ ഇതിനകം രണ്ട് മല്‍സരങ്ങള്‍ കളിച്ചു. രണ്ടിലും തല ഉയര്‍ത്താനായില്ല. റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയ വമ്പന്മാരുടെ അണിയറയില്‍ ഒരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. മൂന്നിലും പരജായം. ഒരു പോയിന്റ്് പോലും ഇത് വരെ സമ്പാദിക്കാന്‍ കഴിയാത്ത രണ്ട് വമ്പന്മാര് തമ്മില്‍ ഇന്ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം എന്ന പഴയ ഫിറോസ് ഷാ കോട്ലയില് നേര്‍ക്കുനേര്‍.
പഴയ വീര്യവും ആത്മവിശ്വാസവുമൊന്നും രണ്ട് ടീമുകള്‍ക്കും ഇപ്പോഴില്ല. ഇത് മറ്റാരേക്കാളും അവര്‍ക്ക് തന്നെ നന്നായി അറിയാം. രോഹിത് ശര്‍മയിലെ നായകന് ഇപ്പോള്‍ സംസാരത്തില്‍ മാത്രമാണ് മുന്നില്‍. ഓപ്പണറായി ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റ് സംസാരിക്കുന്നതേയില്ല. ഇഷാന് കിഷനിലെ ഓപ്പണര്‍ മാനേജ്മെന്റ് താല്‍പ്പര്യത്തില്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തുന്ന വ്യക്തിയാണ്. തിലക് വര്‍മ എന്ന യുവതാരം മാത്രമാണ് രണ്ട് കളികളിലും സാമാന്യം മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ വിദേശ താരങ്ങളും സൂര്യകുമാര്‍ യാദവ് എന്ന ഇന്ത്യന്‍ ബാറ്ററും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. രോഹിതിന് നല് തുടക്കം നല്കാന് കഴിയാതെ വരുമ്പോള്‍ പിന്നീട് വരുന്നവരെല്ലാം സമ്മര്‍ദ്ദത്തിലാവുന്നു. ഇതേ ബാറ്റിംഗ് പ്രശ്നം ഡല്‍ഹിക്കുമുണ്ട്. നായകന് ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഫോമില്‍ കളിക്കുന്നത്. പക്ഷേ വാര്‍ണര്‍ക്ക് തനിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാനാവുന്നില്ല. മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, റോവ്മാന്‍ പവല്‍, റിലേ റുസോ എന്നിവര്‍ക്കൊന്നും വലിയ സ്ക്കോര്‍ നേടാനാവുന്നില്ല. ഇന്നിംഗ്സിന് തുടക്കമിടുന്ന പ്രിഥ്വി ഷാ രാജസ്ഥാന് റോയല്‍സിനെതിരായ മല്‍സരത്തില്‍ പ്രകടമാക്കിയ ദയനീയത ടീം മാനേജ്മെന്റിനെ ആശങ്കപ്പെടുത്തുന്നു. ബൗളിംഗില്‍ പക്ഷേ രണ്ട് ടീമിലും നല്ല താരങ്ങളുണ്ട്. ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ലുന്‍ഗി എന്‍ഗിടി, ആന്റിച്ച് നോര്ത്ജെ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഡല്‍ഹി സംഘത്തിലുണ്ടെങ്കില്‍ മുംബൈ ബൗളിംഗ് നിരയില്‍ ജോഫ്രെ ആര്‍ച്ചര്‍, അര്‍ഷദ് ഖാന്, ജാസോണ്‍ ബെഹന്‍ഡ്രോഫ് എന്നിവരുണ്ട്.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

