പാലക്കാട്: പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാലക്കാട്ട് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടേക്കാട് സ്വദേശി സുജിത്താണ് മരിച്ചത്. എലവഞ്ചേരിയില്‍ പുതുവര്‍ഷാഘോഷ പരിപാടിക്കായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തിനൊപ്പമുണ്ടായിരുന്ന അഖിലിനും പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി.