ആഗ്ര: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു. ആഗ്രയിലാണ് സംഭവം. പരിക്കേറ്റ അടുത്ത ബന്ധുവായ സ്ത്രീ അത്യാസന്ന നിലയിലാണ്. അക്രമണം നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടു.

പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ് പെണ്‍കുട്ടിയെയും മാതാവിനെയും കൊലപ്പെടുത്തിയത്. ഗോവിന്ദ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനെ എതിര്‍ക്കുകയായിരുന്നു.

ഗോവിന്ദ് വിവാഹാഭ്യര്‍ത്ഥന നടത്തിയതോടെ പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതാണ് ഗോവിന്ദിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.