GULF

മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ റിലീഫ് വിതരണം 23ന് പാണക്കാട് നടക്കും

By webdesk15

May 22, 2023

മസ്കറ്റ് : മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആറാം ഘട്ട ഹരിത സാന്തനം റിലീഫ് വിതരണത്തിന്റെ ഉൽഘാടനം നാളെ മെയ്‌ 23 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് പാണക്കാട്ട് വച്ച് നടക്കും.പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിക്കും.

മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ല കമ്മറ്റി പ്രസിഡന്റ് ഡോക്ടർ പി എ മുഹമ്മദ്‌, നൗഷാദ് മണ്ണിശേരി, മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കോഡിനേറ്റർ സൈദ് ഹാജി പൊന്നാനി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി പത്രകുറിപ്പിൽ അറിയിച്ചു.