Connect with us

india

കര്‍ണാടകയില്‍ മുസ്‌ലിം യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍

Published

on

ബെംഗളൂരു: കർണാടകയിൽ മുസ്‌ലിം യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ അറസ്റ്റിൽ. ബെംഗുളൂരുവിന് സമീപം തവരക്കെരെയില്‍ വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.

യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.

india

രാജസ്ഥാന്‍ മുന്‍ മന്ത്രി മഹേഷ് ജോഷി ഇഡി കസ്റ്റഡിയിലിരിക്കെ ഭാര്യ അന്തരിച്ചു

ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നായിരുന്നു മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്.

Published

on

ഇഡി കസ്റ്റഡിയിലായിരിക്കെ രാജസ്ഥാന്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മഹേഷ് ജോഷിയുടെ ഭാര്യ കൗശല്യ ദേവി അന്തരിച്ചു. ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നായിരുന്നു മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം ജയ്പൂരിലെ പ്രത്യേക കോടതി ജോഷിയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

തന്റെ ഭാര്യ മരണക്കിടക്കയിലാണെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നും ഇഡിയോട് ജോഷി അഭ്യര്‍ഥിച്ചിരുന്നെങ്കിലും ആവശ്യം ഇഡി പരിഗണിച്ചിരുന്നില്ല. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അദ്ദേഹത്തിന് ഏഴ് ദിവസത്തെ പരോള്‍ അനുവദിച്ചു.

ജോഷിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ജോഷിയുടെ ഭാര്യ 15 ദിവത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഈയൊരവസരത്തില്‍ നടത്തിയ അറസ്റ്റ് അദ്ദേഹത്തെ മാനസികമായി തകര്‍ത്ത് ഇഡിക്ക് ആവശ്യമുള്ള രീതിയില്‍ ഉത്തരം പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.

Continue Reading

india

മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറായി ചരിത്രം സൃഷ്ടിച്ച് അദീബ അനം

27 കാരിയായ അനം മൂന്നാമത്തെ ശ്രമത്തിലാണ് 142-ാമത്തെ റാങ്ക് നേടി ഐഎഎസ് കരസ്ഥമാക്കിയത്

Published

on

2024ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മഹാരാഷ്ട്രയില്‍ നിന്ന് ഐഎഎസ് ഓഫീസറായ ആദ്യ മുസ്ലിം വനിതയായി അദീബ അനം. മഹാരാഷ്ട്ര യവത്മാല്‍ ജില്ലയില്‍ ഓട്ടോഡ്രൈവറായ അഷ്ഫാഖ് ഷൈഖിന്റെ മകളാണ് അദീബ അനം. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അനം ഈ നേട്ടം സ്വന്തമാക്കിയത്.

27 കാരിയായ അനം മൂന്നാമത്തെ ശ്രമത്തിലാണ് 142-ാമത്തെ റാങ്ക് നേടി ഐഎഎസ് കരസ്ഥമാക്കിയത് . ‘സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വിദ്യാഭ്യാസത്തിന് തടസ്സമാകാന്‍ എന്റെ മാതാപിതാക്കള്‍ ഒരിക്കലും സമ്മതിച്ചില്ല. വിദ്യാഭ്യാസം എല്ലാ വാതിലുകളും തുറക്കും എന്നായിരുന്നു അവരുടെ വിശ്വാസം’ അദീബ അഭിമുഖത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ സേവനം ചെയ്യുകയാണ് അനത്തിന്റെ പ്രധാന ലക്ഷ്യം. ‘ഒരു പെണ്‍കുട്ടിയും തന്റെ ജന്മസ്ഥലത്തിന്റെയോ കുടുംബത്തിന്റെ വരുമാനത്തിന്റെയോ പേരില്‍ സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകരുത്,’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദീബയുടെ നേട്ടം സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ യുവതികള്‍ക്ക് വലിയ പ്രചോദനമായിരിക്കുകയാണ്.

Continue Reading

india

ഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയില്‍ കണ്ടതായി സൈന്യം; തിരച്ചില്‍ ഊര്‍ജിതമാക്കി

നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാകിസ്താന്‍ വെടിയുതിര്‍ത്തിരുന്നു

Published

on

ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയില്‍ കണ്ടതിനെ തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാകിസ്താന്‍ വെടിയുതിര്‍ത്തിരുന്നു. പ്രതിരോധ മന്ത്രി രാജനാഥ് സിങ് പ്രധാനമന്ത്രിയുമായി ഇന്നും കൂടിക്കാഴ്ച നടത്തി.

ഭീകരവാദികള്‍ എത്തിയത് കൊക്കേര്‍നാഗ് വനമേഖലയിലൂടെ 35 കിലോമീറ്റര്‍ സഞ്ചരിച്ചെന്നാണ് അന്വേഷ സംഘത്തിന്റെ പ്രാഥമിക നിഗമനം. മൂന്ന് വിദേശികളും ഒരു പ്രാദേശിക ഭീകരനും സംഘത്തില്‍ ഉണ്ടായിരുന്നതാണ് സൂചന. ഭീകരരുമായി ബന്ധമുള്ള നിരവധിപേരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ഇന്ത്യയുമായി യുദ്ധത്തിലേക്ക് കടക്കരുതെന്ന് പാകിസ്താന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി. പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്താന് നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായാണ് റിപ്പോര്‍ട്ട്. നാവിക സേനക്ക് 26 റഫാല്‍ മറൈന്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.

Continue Reading

Trending