തിരുവനന്തപുരം: ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് പരിചയസമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരെ കേരള മോട്ടോര്‍ വാഹന വകുപ്പ് വിളിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ്
ഹസാര്‍ഡസ് ലൈസന്‍സ് ഉള്ളവരുടെ വിവരം ശേഖരിക്കുന്ന അറിയിപ്പ് മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അടിയന്തര സാഹചര്യങ്ങളില്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സുള്ള െ്രെഡവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. താല്‍പര്യമറിയിക്കുന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ജില്ല ആര്‍ ടി ഒ മാര്‍ക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളില്‍ അവര്‍ ഈ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യും.
താല്‍പര്യമുള്ള ഹസാര്‍ഡസ് വാഹന െ്രെഡവര്‍മാര്‍ക്ക് ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്.
https://forms.gle/FRNJw4z4H2ShVRBn9