Connect with us

Culture

എ.എ.പിക്ക് ആശ്വാസം: എം.എല്‍.എമാര്‍ക്കെതിരായ പരാതി തള്ളി; കെജ്രിവാളിനും സിസോദിയക്കും ജാമ്യം

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. നിയമ വിദ്യാര്‍ത്ഥിയായ വിനോഭര്‍ ആനന്ദ് 2016 ലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഡല്‍ഹിയിലെ വിവിധ ആസ്പത്രികളിലെ രോഗിക്ഷേമ സമിതികളാണ് രോഗി കല്യാണ്‍ സമിതി. ഇതിന്റെ ചെയര്‍പേഴ്‌സണ്‍ പദവികള്‍ വഹിച്ചിരുന്നത് എ.എ.പി എം.എല്‍.എമാരായിരുന്നു. ഇത് ഇരട്ടപ്പദവിയാണെന്നായിരുന്നു പരാതി. വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കമ്മീഷന്റെ ശിപാര്‍ശ. ഇതേതുടര്‍ന്നാണ് അപേക്ഷ രാഷ്ട്രപതി തള്ളിയത്.

അതിനിടെ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവര്‍ക്കും പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ പങ്കുള്ള 11 ആംആദ്മി എം.എല്‍.എമാര്‍ക്കും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അക്രമം നടന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഢാ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദന്‍ലാല്‍, പ്രവീണ്‍കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് എം.എല്‍.എമാര്‍.ഡല്‍ഹി സര്‍ക്കാരിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള ടി.വി പരസ്യം റിലീസ് ചെയ്യാന്‍ വൈകിയെന്ന പേരിലാണ് തന്നെ ആക്രമിച്ചതെന്ന് അന്‍ഷു പ്രകാശ് പരാതിയില്‍ ആരോപിച്ചിരുന്നു.

Film

വെറും നാലു ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംനേടി അജിത് ചിത്രം ‘വിടാമുയര്‍ച്ചി’

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ അജിത് ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്.

Published

on

തമിഴ് സൂപ്പർ താരം അജിത് കുമാർ നായകനായി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രമാണ് വിടാമുയർച്ചി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ അജിത് ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. തീയേറ്ററുകളിൽ എത്തി നാല് ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. അങ്ങനെ ആഗോളതലത്തിൽ സിനിമ 103.92 കോടി നേടിയതായാണ് സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാൽ വിടാമുയർച്ചി ബോക്സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷൻ ആവശ്യമാണ്.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Continue Reading

News

‘ഫലസ്തീനികള്‍ പോകുന്നുണ്ടെങ്കില്‍ അത് ഇസ്രാഈല്‍ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രം’; ട്രംപിനെതിരെ വീണ്ടും ഹമാസ്

ഗസ്സ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

Published

on

ഗസ്സ സ്വന്തമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വീണ്ടും ഹമാസ്. ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച ട്രംപിന്റെ പ്രസ്താവന അസംബന്ധമെന്ന് ഹമാസ് പറഞ്ഞു. ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് ഭൂമിയില്ല ഗസ്സയെന്നും ഹമാസ് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗസ്സയെ യു.എസ് ഏറ്റെടുക്കുമെന്നും റിയല്‍ എസ്റ്റേറ്റ് ഭൂമിയായി കണക്കാക്കി വികസനം സാധ്യമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഗസ്സ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഗസ്സയിലെ ഫലസ്തീനികള്‍ ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നുണ്ടെങ്കില്‍ അത് ഇസ്രാഈല്‍ കൈമാറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ഹമാസ് പറഞ്ഞു. ഹമാസ് പി.ബി. അംഗം ഇസ്സത്തുല്‍ റിഷ്ഖ് ടെലഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹമാസ് പ്രതികരിച്ചത്.

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്. ഫലസ്തീനികളെ അയല്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ഗസ്സ വാസയോഗ്യമായ ഇടമല്ലെന്നും ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

അമേരിക്ക ഗസ്സ പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഗസയിലുള്ള ഫലസ്തീനികള്‍ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെന്നുമൊണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളായി അമേരിക്കക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മുന്‍ പ്രസിഡന്റ് ജോ ബെഡനെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ സഊദിയും ഖത്തറും യു.എ.ഇയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ഈ ആവശ്യത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം ട്രംപിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.

ട്രംപിന്റെ നിലപാടിനെതിരെ വൈറ്റ് ഹൗസിന് പുറത്ത് ഗസ്സ വില്‍പനക്കുള്ളതല്ല എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. നെതന്യാഹുവും ട്രംപും കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുമ്പോളാണ് ഫലസ്തീന്‍ അനുകൂലികള്‍ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധ റാലി നടത്തിയത്. ജനുവരി 19നാണ് ഗസ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ബന്ദികൈമാറ്റത്തില്‍ ഇതുവരെ 733 ഫലസ്തീന്‍ തടവുകാരും 21 ഇസ്രാഈലി തടവുകാരും മോചിതരായി. 42 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറാണ് നടപ്പിലായത്.

Continue Reading

india

‘രാമരാജ്യം സ്ഥാപിക്കാന്‍ സഹായിക്കണം’; ആവശ്യങ്ങള്‍ നിരസിച്ച ക്ഷേത്ര പൂജാരിയ്ക്ക് നേരെ ‘രാമരാജ്യ സൈന്യത്തിന്റെ’ ക്രൂര മര്‍ദനം

ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കണ്‍വീനറുമായ എം.വി. സൗന്ദരരാജന്‍ മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

Published

on

രാമരാജ്യം സ്ഥാപിക്കുന്നതിനായി സഹായിക്കാന്‍ വിസമ്മതിച്ച ക്ഷേത്ര പൂജാരിക്ക് ‘രാമരാജ്യ സൈന്യത്തിന്റെ’ അതിക്രൂര മര്‍ദനം. ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പൂജാരി സി.എസ്. രംഗരാജനാണ് മര്‍ദനത്തിനിരയായത്. അദ്ദേഹത്തെ വീട്ടില്‍ കയറി ആക്രമിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കണ്‍വീനറുമായ എം.വി. സൗന്ദരരാജന്‍ മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

രാമരാജ്യം സ്ഥാപിക്കുന്നതിന് രംഗരാജന്റെ രക്ഷാകര്‍തൃത്വവും സാമ്പത്തിക സംഭാവനയും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ രംഗരാജനെ പ്രതികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ചില്‍ക്കൂറിലെ തന്റെ വീട്ടില്‍ ഇരുപതോളം പേര്‍ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചതായി രംഗരാജന്‍ പരാതിയില്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന രംഗരാജന്റെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും ആശുപത്രിയില്‍ തുടരുകയാണെന്നും പിതാവ് സൗന്ദരരാജന്‍ പറഞ്ഞു.

‘ഇക്ഷ്വാകു വംശത്തിന്റെ പിന്‍ഗാമികളാണെന്ന് സ്വയം പ്രഖ്യാപിച്ച്, സ്വന്തമായി നിയമങ്ങളുണ്ടാക്കി ആളുകളെ ശിക്ഷിക്കുന്നതിനായി സ്വകാര്യ സൈന്യങ്ങളെ സൃഷ്ടിച്ച് രാമരാജ്യം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണ് ആക്രമികള്‍. എന്റെ മകന്‍ അവരുമായി ആശയവിനിമയത്തിന് താത്പര്യമില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്,’ സൗന്ദരരാജന്‍ പറഞ്ഞു.

‘രാമരാജ്യ സൈന്യത്തിന് നേതൃത്വം നല്‍കുന്ന പ്രധാന പ്രതിയായ വീര രാഘവ റെഡ്ഡിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്,’ ഇന്‍സ്‌പെക്ടര്‍ ജി. പവന്‍ കുമാര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വ്യാപിച്ചുകിടക്കുന്ന രാമരാജ്യ സൈന്യത്തിന്റെ ഭരണാധികാരിയായിട്ടാണ് പ്രധാന പ്രതി സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ വാക്ക് മാത്രമേ പാലിക്കാവൂ എന്നും പ്രതി പറയുന്നു. എട്ട് വര്‍ഷമായി നിലവിലുള്ള ഈ സംഘം ഉഗാദി ഉത്സവത്തിന് മുമ്പ് തങ്ങളുടെ ദൗത്യം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും രംഗരാജന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറയുന്നു.

Continue Reading

Trending