Video Stories
ബൈക്കില്‍ ലോങ് റൈഡ്: സ്വന്തം അനുഭവത്തില്‍ നിന്ന് നബീല്‍ ലാലു നല്‍കുന്ന നിര്‍ദേശങ്ങള്‍
മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന്‍ നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും വര്‍ഷങ്ങളുടെ യാത്രാ പാരമ്പര്യമുള്ളവരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ, ഹോണ്ട കമ്പനി അടക്കം നിരവധി പേര്‍ നബീലിന്റെ ഉദ്യമത്തിന് അനുമോദനവുമായി രംഗത്തു വന്നിട്ടുണ്ട്.
ലഡാക്ക് ട്രിപ്പിന്റെ വിശേഷങ്ങളും സാങ്കേതിക, സാമ്പത്തിക കാര്യങ്ങളുമറിയാന്‍ നിരവധി പേര്‍ തന്നെ സമീപിക്കുന്നതായി ലാലു പറയുന്നു. അത്തരക്കാര്‍ക്കു വേണ്ടി തന്റെ യാത്രയുടെ വിശദാംശങ്ങളും പ്രധാന അനുഭവങ്ങളും ചുരുക്കി വിവരിച്ചിരിക്കുകയാണ് ലാലു തന്റെ പുതിയ പോസ്റ്റില്‍. (യാത്രാപ്രിയര്‍ക്ക്, അതും ഒരല്‍പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ഉപകാര പ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റും, നബീലുമായി സംസാരിച്ച് ചേര്‍ത്ത ചില കാര്യങ്ങളുമായിട്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)
18 കാരന്‍ ലഡാക്ക് പോയപ്പോള്‍ കിട്ടിയ വിവരങ്ങള്‍
പല കൂട്ടുകാരും അന്വേഷിക്കുന്ന കാര്യമാണ് ലഡാക്ക് ട്രിപ്പിന് എത്ര ബഡ്ജറ്റ് ആയി എന്ന്. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ലഡാക്കില്‍ പോയി വന്നത്. അതിന് കാരണം എന്റെ നല്ല കൂട്ടുകാര്‍ തന്നെ.
1. മൈലേജ്:
ഇത്രയധികം ദൂരം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാന ചെലവ് ഇന്ധനം (പെട്രോള്‍) ആയിരിക്കും. വണ്ടിയുടെ സ്വാഭാവിക മൈലേജ് കണക്കുകൂട്ടി ഒരു ബഡ്ജറ്റ് നേരത്തെ തയ്യാറാക്കാന്‍ കഴിയുകയില്ല താനും. ഉദാഹരണത്തിന്, എന്റെ വണ്ടിക്ക് (ഹോണ്ട ഡിയോ) സാധാരണ ഗതിയിലുള്ള ഇന്ധനക്ഷമത 49 കിലോമീറ്ററിനും 53-നുമിടയിലാണ്. പക്ഷേ, ഈ മൈലേജ് മണാലിയില്‍ നിന്ന് കയറിയാല്‍ കിട്ടുകയില്ല; അത് 25നു താഴെ ആയി കുറഞ്ഞു; കാരണം ഓക്‌സിജന്റെ കുറവ് തന്നെ. ആകെ മൊത്തം, പെട്രോളിന് മാത്രം ഏകദേശം 15,000 രൂപയില്‍ താഴെയാണ് എനിക്ക് ചെലവ് വന്നത്.
പെട്രോളിന് പല സംസ്ഥാനങ്ങളിലും പല വിലയാണ്. ലിറ്ററിന് 62 രൂപ മുതല്‍ 80 രൂപ വരെ ഞാന്‍ പെട്രഓള്‍ അടിച്ചിട്ടുണ്ട്. മാഹി, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫുള്‍ടാങ്ക് അടിക്കുന്നതിനൊപ്പം കുറച്ച് സ്റ്റോക്ക് ചെയ്യുന്നതും നല്ലതാണ്.
2. ഭക്ഷണം:
യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണല്ലോ ഭക്ഷണം. കേരളം കഴിഞ്ഞാല്‍ ഭക്ഷണത്തിന്റെ കാര്യം ഒക്കെ ഒരു കണക്കാണ്. പലയിടത്തം റൈഡേഴ്‌സിന് മാത്രമായി പ്രത്യേക വില തന്നെയാവും. അതുകൊണ്ട് ആദ്യം തന്നെ വില അന്വേഷിച്ചതിനു ശേഷം ഭക്ഷണം തെരഞ്ഞെടുക്കുന്നതാവും നല്ലത്. ഒരു റൊട്ടിക്ക് ഏഴ് രൂപ മുതല്‍ 25 രൂപ വരെ നല്‍കേണ്ടി വന്നിട്ടുണ്ട്. ഭക്ഷണത്തിനു മാത്രം 7000 രൂപയോളം എനിക്ക് ചെലവായി.
3. താമസം:
താമസത്തിന് റൂമെടുക്കുന്നതാവും നല്ലത്. ടെന്റ് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. ഞാന്‍ കുറഞ്ഞ വിലയുടെ റൂമുകളാണ് തെരഞ്ഞെടുത്തത്. ഏറ്റവും വില കൂടിയ റൂമിന് എനിക്ക് ചെലവായത് 700 രൂപ മാത്രം. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ഹൈവേയില്‍ പ്രദേശവാസികളുടെ ടെന്റും വളരെ കുറഞ്ഞ വിലക്ക് ലഭിക്കും. ഒരാള്‍ക്ക് 100 മുതല്‍ 150 വരെ ഒക്കെയാണ് ടെന്റിന് ഈടാക്കുന്നത്. ഏതായാലും താമസ സൗകര്യം തെരഞ്ഞെടുക്കുമ്പോള്‍ വില പേശി മാത്രം എടുക്കുക.
4. ലൈറ്റ്:
വണ്ടിയില്‍ അത്യാവശ്യമുള്ള ഒരു എക്‌സ്ട്രാ ഫിറ്റിങ് ഉപകരണം ആണ് അഡീഷണല്‍ ലൈറ്റ്. എന്റെ അനുഭവത്തില്‍, യെല്ലോ ലാംപിനേക്കാളും കൂടുതല്‍ സഹായകമായത് ഫോഗ് ലാംപ് ആണ്. (തീര്‍ത്തും വ്യക്തിപരമായ അനുമാനം.)
5. സിം കാര്‍ഡ്:
ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് സിം മാത്രമേ വര്‍ക്ക് ചെയ്യുക ഉള്ളൂ. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് ഉണ്ട്. ഇവയില്‍ ഇന്റര്‍നെറ്റിന്റെ ആവശ്യത്തിന് പ്രത്യേകം റീചാര്‍ജ് ചെയ്യേണ്ടി വരും. നമ്മുടെ നാട്ടിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്ന് 600 രൂപ അടച്ച് പോസ്റ്റ്‌പെയ്ഡ് സിം വാങ്ങാം. പിന്നെ, യാത്രയിലുടനീളം അംബാനി നമ്മുടെ കൂട്ടിനുണ്ട്. കശ്മീരൊഴികെ എല്ലാ സ്റ്റേറ്റിലും ജിയോ ഉണ്ട്.
6. ലഗ്ഗേജ്:
യാത്രയില്‍ ലഗ്ഗേജ് പരമാവധി കുറക്കുക. കാരണം വണ്ടിക്കും നിങ്ങള്‍ക്കും അത് കൂടുതല്‍ ഉപകാരം ചെയ്യും. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തിലേക്ക് (ഹൈ ആള്‍ട്ടിറ്റിയൂഡ്) പോകുംതോറും വണ്ടിയുടെ വലിവ് ലഗ്ഗേജിനെ കൂടി ആശ്രയിച്ചിരിക്കും. ഞാന്‍ ആകെ കൊണ്ടുപോയത് രണ്ട് പാന്റ്‌സും മൂന്നു ഷര്‍ട്ടും മാത്രം.
7. എ.എം.എസ് (അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നസ്):
എ.എം.എസ് എന്ന് പേരിട്ടു വിളിക്കുന്ന ഇവന്‍ വളരെ അപകടകാരിയാണ്. ആള്‍ട്ടിറ്റിയൂഡില്‍ ഉള്ളമാറ്റം കാരണം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ഉള്ള അസുഖങ്ങളാണ് എ.എം.എസ്. തലവേദന, ഛര്‍ദ്ദി തുടങ്ങിയവ മുതല്‍ മരണകാരണമാകുന്ന അസുഖങ്ങള്‍ വരെ ഉണ്ടാകാം. അതിനുള്ള മുന്‍കരുതല്‍ ഡോക്ടറെ കണ്ട് യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ എടുക്കുന്നത് നല്ലതാണ്. ഉശാീഃശി എന്ന ഗുളിക രാവിലെയും രാത്രിയും കഴിച്ചാല്‍ മതി.
8. സ്ലീപ്പിങ് ബാഗ്:
ഒരു ലഡാക്ക് യത്രികന്റെ അടുക്കല്‍ വേണ്ട അവശ്യ സാധനമാണ് സ്ലീപ്പിങ് ബാഗ്. ദൗര്‍ഭാഗ്യവശാല്‍ എന്റെ കൈയില്‍ ഇത് ഇല്ലായിരുന്നു. ഇതുണ്ടെങ്കില്‍ തണുപ്പില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. 1300 രൂപക്ക് നല്ല സ്ലീപ്പിങ് ബാഗ് ലഭിക്കും.
9. ഭൂപടം:
ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരു പ്രധാന സഹായി ആണ് സ്ഥല വിവരങ്ങളടങ്ങുന്ന മാപ്പ്. ഞാന്‍ ഉപയോഗിച്ചിരുന്നത് ഗൂഗിള്‍ മാപ്പ് ആയിരുന്നു. ഗൂഗിള്‍ മാപ്പില്‍ ഓഫ് ലൈന്‍ ഓപ്ഷന്‍ ഉണ്ട്. അതുവഴി മാപ്പ് സേവ് ചെയ്ത് പിന്നീട് ഉപയോഗിക്കാന്‍ കഴിയും.
10. ഗം ബൂട്ട്:
മണാലി മുതല്‍ മുകളിലേക്ക് പോകുമ്പോള്‍ അത്യാവശ്യമുള്ള ഒരു വസ്തുവാണ് ഗം ബൂട്ട്. ചെളിയും വെള്ളവും നിറഞ്ഞ റോഡുകളിലൂടെ കടന്നുപോകുമ്പോള്‍ കാലുകള്‍ സംരക്ഷിക്കാനും തണുപ്പില്‍ നിന്ന് രക്ഷ നേടാനും അത്യാവശ്യമാണ്. മണാലിയില്‍ നിന്ന് ഞാന്‍ വാങ്ങിയ ഗം ബൂട്ടിന് 300 രൂപയാണ് വില.
11. ഹെല്‍മറ്റ്:
ഒരു റൈഡറുടെ കിരീടമാണ് ഹെല്‍മറ്റ്. ഹെല്‍മറ്റില്ലാതെ യാത്ര പോകുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും പാടില്ല. തലയ്ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഹെല്‍മറ്റ് സ്വന്തമാക്കുക. ബൈക്ക് ട്രെയിനില്‍ കയറ്റി വിടുന്നവര്‍ക്ക് ഡല്‍ഹിയിലെ കരോള്‍ബാഗില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക നല്ല ഹെല്‍മറ്റ് ലഭിക്കും. ബൈക്ക് ആക്‌സസറീസ് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇവിടെ നിന്ന് ഞാന്‍ 250 രൂപയ്ക്ക് ഒരു ഗ്ലൗ വാങ്ങി. നാട്ടില്‍ വില ചോദിച്ചപ്പോള്‍ അതിന് 450 രൂപയായിരുന്നു.
25,000 രൂപയില്‍ താഴെയാണ് തനിക്ക യാത്രക്ക് ചെലവായ തുക എന്ന് നബീല്‍ ലാലു പറയുന്നു. സ്വന്തമായി കരുതിയ പണത്തിനു പുറമെ സുഹൃത്തുക്കളുടെ സഹായവും തുണയായി.
ഹോണ്ടയുടെ ‘നവി’ സ്‌കൂട്ടര്‍ സ്വന്തമാക്കുകയാണ് നബീലിന്റെ അടുത്ത ലക്ഷ്യം. അത് കിട്ടിയാല്‍ ഇന്ത്യക്ക് പുറത്ത് നേപ്പാളും ഭൂട്ടാനുമൊക്കെ കറങ്ങി വരണമെന്നാണ് ആഗ്രഹം. നാട്ടിലെത്തിയപ്പോള്‍ ഹോണ്ടയുടെ പ്രതിനിധികള്‍ അനുമോദിച്ചെങ്കിലും തങ്ങളുടെ ഡിയോ സ്‌കൂട്ടറിന്റെ പെരുമ ഇന്ത്യയിലുടനീളം കൊണ്ടുനടന്ന നബീലിനെ കാര്യമായി ‘പരിഗണിച്ചില്ല’ എന്നതാണ് സത്യം. സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും അനുമോദനങ്ങള്‍ക്കിടയിലും നവി വാങ്ങാനായി അധ്വാനിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ലാലു പറയുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

