അമേരിക്കയിലെ വിര്‍ജീനിയയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പള്ളിയിലേക്ക് നിസ്‌ക്കരിക്കാന്‍ പോകുകയായിരുന്ന നബ്‌റയെ തട്ടിക്കൊണ്ടുപോകുന്നത്. നബ്‌റ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഡാര്‍വീന്‍ മാര്‍ട്ടീന്‍സ് ടോര്‍സ്സ് എന്ന 22കാരന്‍ അറസ്റ്റിലായിട്ടുണ്ട്.

missing_197

തട്ടിക്കൊണ്ടുപോയ ഉടനെ തന്നെ നബ്‌റക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തിയിലും വിര്‍ജീനിയയുടെ പ്രദേശങ്ങളിലും നടത്തിയ തിരച്ചിലിനൊടുവില്‍ സംശയാസ്പദമായി കണ്ട ഒരു കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറില്‍ നിന്നാണ് ഡാര്‍വിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ഉച്ചതിരിഞ്ഞ് മൂന്നോടെ കുളത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കൊലയിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

missing_198

അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കുനേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇന്ന് പുലര്‍ച്ചെ ലണ്ടനിലും പള്ളിയില്‍ നിന്ന് വന്നിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ ഇടിച്ചുകയറ്റി ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.