ക്രിക്കറ്റ് ലോകത്തേക്ക് ‘നാദ്മാഗ്’ എന്നൊരു ഷോട്ട് കൂടി പിറന്നു. പുരുഷ ക്രിക്കറ്റില്‍ പുതിയ ഷോട്ടുകള്‍ കൊണ്ട് പലരും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാറുണ്ടങ്കിലും വനിത ക്രിക്കറ്റില്‍ ഇത്തരത്തില്‍ മാസ് ഷോട്ടുകള്‍ പിറക്കുന്നത് അപൂര്‍വ്വ കാഴ്ച്ചയാണ്. ഇംഗ്ലീഷ് താരം നദാലി സ്‌ക്കീവറാണ് പുതിയൊരു ഷോട്ട് കൂടി ക്രിക്കറ്റ് ലോകത്തേക്ക് സമ്മാനിച്ചത്. വനിതാ ക്രിക്കറ്റ് ലോകപ്പിലാണ് ആ ഷോട്ട് പിറന്നത്.

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനോട് സാമ്യമുള്ള നാദ്‌ലിയുടെ ഷോട്ടിന് ‘നാദ്മാഗ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫുട്‌ബോളിലെ ഡ്രിബ്‌ളിംഗിനോട് ഏറെ സാദൃശ്യം ഉണ്ട് ഈ ഷോട്ടിന്. പന്തിനെ സ്വന്തം കാലിനിടയിലൂടെയാണ് നദാലി ഈ ഷോട്ട് പായിച്ചത്. ക്രിക്കറ്റ് ലോകം ഈ ഷോട്ടിന് പേരും ഇട്ടുകഴിഞ്ഞു. ‘നാദ്മാഗ്’ ഷോട്ട് എന്നാണ് ഈ ഷോട്ട് ഇനി അറിയപ്പെടുക. സ്‌കീവറുടെ പേരിലെ നാദ് ചേര്‍ത്താണ് ഈ ഷോട്ടിന് പേരിട്ടിരിക്കുന്നത്. മത്സരത്തിന്റെ 39ാം ഓവറിലാണ് ഈ ഷോട്ട് സംഭവിച്ചത്. ഹുഡ് ലെസ്റ്റ് ആയിരുന്നു ബൗളര്‍.

ക്രിക്കറ്റ് ലോകത്ത് ഇതുപോലെ പല അപൂര്‍വ്വ ഷോട്ടുകളും ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും പ്രവഹിക്കാറുണ്ട്. അത് ക്രിക്കറ്റ് ലോകം ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ പേരിലോ ആ ഷോട്ടിന്റെ പ്രത്യേകതയുടെ പേരിലായിരിക്കും ആ സ്പൂക്കള്‍ ആറിയപ്പെടുക.