Connect with us

kerala

നവ കേരള സദസിന് തദ്ദേശസ്ഥാപനങ്ങളോട് പണമാവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

Published

on

നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തു. മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

49 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; ജൂണ്‍ 21വരെ പേര് ചേര്‍ക്കാം

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും

Published

on

തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്ഒഴിവുള്ള 49 തദ്ദേശവാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും.

ജൂണ്‍ ആറ് മുതല്‍ 21 വരെ പുതുതായി പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും.ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 6 മുനിസിപ്പാലിറ്റി വാര്‍ഡ്, 37 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

Continue Reading

crime

സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ്(42) ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്.

Published

on

കാസര്‍കോട് അമ്പലത്തറയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി. മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ്(42) ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്. സംഭവത്തില്‍ കണ്ണോത്ത് തട്ട് സ്വദേശി ഷമീര്‍ എന്നയാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മെയ് 20ന് രാത്രി ഏഴരയോടെയാണ് അമ്പലത്തറയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. കണ്ണോത്ത് തട്ടില്‍ ഗൃഹ സന്ദര്‍ശനത്തിന് എത്തിയ ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെ രതീഷ് സ്ഫോടകവസ്തു എറിയുകയായിരുന്നു.

നേതാക്കള്‍ക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. ആക്രമണത്തില്‍ നാട്ടുകാരിയായ ആമിനയുടെ കണ്ണിന് പരുക്കേറ്റു. നേതാക്കള്‍ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

Continue Reading

kerala

സ്കൂള്‍ വാഹനങ്ങളിൽ തോന്നും പടി കുട്ടികളെ കൊണ്ട് പോവാൻ അനുവദിക്കില്ല :സുരക്ഷ നിർദ്ദേശങ്ങളുമായി എംവിഡി

സ്കൂള്‍ തുറക്കുന്നതിന് മുൻപ് തന്നെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി വാഹനങ്ങള്‍ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഹാജരാക്കണം.

Published

on

സംസ്ഥാനത്ത് സ്കൂള്‍ തുറക്കലിന്റെ പശ്ചാത്തലത്തില്‍ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂള്‍ തുറക്കുന്നതിന് മുൻപ് തന്നെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി വാഹനങ്ങള്‍ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഹാജരാക്കണം. വാഹനങ്ങളുടെ മുന്നിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ ബസ് (ഇഐബി) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.

കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന, സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ അല്ലാത്ത മറ്റു വാഹനങ്ങളില്‍ വെള്ളപ്രതലത്തില്‍ നീല അക്ഷരത്തില്‍ ‘ഓണ്‍ സ്കൂള്‍ ഡ്യൂട്ടി’ എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവർക്ക് അഞ്ചുവർഷത്തെ ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള പരിചയവും വേണം

മറ്റ് പ്രധാന നിർദേശങ്ങള്‍

ഓരോ ട്രിപ്പിലെയും കുട്ടികളുടെ പേര്, ക്ലാസ്, ബോഡിങ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദർശിപ്പിക്കണം. കയറുന്നതിനും ഇറങ്ങുന്നതിനും സാധനങ്ങള്‍ എടുത്തുനല്‍കാനും വാഹനത്തിന്റെ പുറകിലൂടെ റോഡ് കുറുകേ കടക്കാനും ചെറിയ കുട്ടികളെ ആയമാർ സഹായിക്കണം.
സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവർ വെള്ള ഷർട്ടും കറുപ്പ് പാന്റും തിരിച്ചറിയല്‍ കാർഡും ധരിക്കണം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവർ കാക്കിനിറത്തിലെ യൂണിഫോം ധരിക്കണം.

സുസജ്ജമായ പ്രഥമശുശ്രൂഷാ കിറ്റ് എല്ലാ സ്കൂള്‍ വാഹനത്തിലുമുണ്ടെന്ന് സ്കൂള്‍ അധികാരികള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുമാണ്. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികള്‍ കുട്ടികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാല്‍ മാതൃകാപരമായിത്തന്നെ വാഹനങ്ങള്‍ ഓടിക്കണം. ദുശ്ശീലങ്ങളുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ഇവർ മദ്യപിച്ച്‌ വാഹനമോടിച്ചതിനോ അമിതവേഗത്തിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്നും ഉറപ്പുവരുത്തണം.

വാതിലുകളുടെ എണ്ണത്തിനു തുല്യമായ ആയമാർ എല്ലാ സ്കൂള്‍ ബസ്സിലും വേണം. വാതിലുകള്‍ക്ക് പൂട്ടുകളും ജനലുകള്‍ക്ക് ഷട്ടറുകളും വേണം. ജനലുകളില്‍ താഴെ നീളത്തില്‍ കമ്പികള്‍ ഘടിപ്പിച്ചിരിക്കണം. സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമർജൻസി എക്സിറ്റ് സംവിധാനം വേണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയൊ റൂട്ട് ഓഫീസറായി നിയോഗിക്കണം.
വാഹനത്തിനകത്ത് അഗ്നിരക്ഷാ ഉപകരണം അടിയന്തര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ഘടിപ്പിക്കണം. കുട്ടികളുടെ ബാഗുകള്‍, കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വേണം.

സ്പീഡ് ഗവേണറുകള്‍ ഘടിപ്പിക്കണം. ജിപിഎസ് സംവിധാനം സ്കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച്‌ ‘സുരക്ഷാമിത്ര’ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യണം. സ്കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. പിറകില്‍ ചൈല്‍ഡ് ലൈൻ (1098), പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്കൂള്‍ പ്രിൻസിപ്പല്‍ എന്നിവരുടെ നമ്പറുകളും വേണം. സീറ്റിങ് ശേഷിക്കനുസരിച്ചു മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ. 12-ന് താഴെ പ്രായമുള്ളവരാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേർക്ക് യാത്രചെയ്യാം.

Continue Reading

Trending