ചാനല്‍ ചര്‍ച്ചകള്‍ക്കിടെ വന്ദേമാതരം പാടി ബി.ജെ.പി നേതാവ് വെട്ടിലായി. കഴിഞ്ഞ ദിവസത്തെ ‘സീ സലാം’ ചാനല്‍ ചര്‍ച്ചയിലാണ് ബി ജെ പി വക്താവ് നവീന്‍ കുമാര്‍ സിങ് വന്ദേമാതരം പാടി പുലിവാല് പിടിച്ചത്. ചര്‍ച്ചക്കിടെ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മുഫ്തി ഇജാസ് അര്‍ഷാദ് ക്വാസ്മിയാണ് നവിന്‍ കുമാറിനോട് വന്ദേമാതരം പാടി ദേശഭക്തി തെളിയിക്കാന്‍ വെല്ലുവിളിച്ചത്.

കുറച്ച് നേരം ഉരുണ്ടു കളിച്ചെങ്കിലും പാടാതെ തരമില്ലെന്ന് ഉറപ്പായപ്പോള്‍ ഒടുവില്‍ നവിന്‍ രണ്ടും കല്‍പ്പിച്ച് വന്ദേമാതരം പാടി. ആദ്യം പാടിയപ്പോള്‍ തെറ്റി, മുഴുമിപ്പിക്കാനായില്ല. ഇതോടെ ഫോണില്‍ നോക്കി പാടാന്‍ അവതാരകന്‍ അവസരം നല്‍കി. എന്നാല്‍ ഫോണിലെ വരികളില്‍ നോക്കി പാടിയപ്പോഴും തെറ്റാതെ പാടാന്‍ കഴിഞ്ഞില്ല. വരികള്‍ തെറ്റിച്ച് പാടിയപ്പോള്‍ സ്റ്റുഡിയോയില്‍ കൂട്ടച്ചിരിയും ഉയര്‍ന്നു.  ബിജെപി നേതാവിന്റെ വന്ദേമാതര ആലാപനം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

https://twitter.com/subindennis/status/925071801960488960