മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗേറ്റ് 2019-ന് അപേക്ഷിച്ചവരുടെ വിവരങ്ങള്‍ http://gate.iitm.ac.in -ല്‍ പ്രസിദ്ധീകരിച്ചു. ഇവരുടെ അപേക്ഷ നിരസിച്ചിട്ടുണ്ട്. യോഗ്യത അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ അപേക്ഷിച്ചതിനെത്തുടര്‍ന്നാണിത്. അപേക്ഷാ ഫീസ് തിരികെനല്‍കില്ല. ബന്ധപ്പെട്ട രേഖകളുമായി സമീപിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.