ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് 2019 ജൂണില്‍ ആരംഭിക്കുന്ന റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

യോഗ്യത: ബിരുദം/തത്തുല്യ യോഗ്യത 50 ശതമാനം മാര്‍ക്കോടെ നേടിയിരിക്കണം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2018-19 ലെ, CAT/XAT/MAT/CMAT അഭിരുചി പരീക്ഷകളിലൊന്നില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അപേക്ഷാര്‍ഥി ഏപ്രില്‍ 28ന് നടത്തുന്ന പ്രവേശനപരീക്ഷ എഴുതണം.
അവസാന തീയതി: ഏപ്രില്‍ എട്ട്.
വിവരങ്ങള്‍ക്ക്: http://www.nird.org.in/pgdrdm.aspx