ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. മൂന്നുപേരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

കൂടെയുണ്ടായിരുന്ന ഉമര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സലാലക്ക് സമീപമുള്ള മിര്‍ബാതില്‍ വെച്ചാണ് അപകടമുണ്ടായത്. സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.