Video Stories
ഖത്തറും റഷ്യയും സൈനിക, ഊര്‍ജ, നിക്ഷേപ സഹകരണം ശക്തമാക്കും
ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡണ്ട് വഌദിമീര്‍ പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്‍ തീരുമാനം കൈക്കൊണ്ടത്്. നിരവധി കരാറുകളില്‍ ഇരുവരും ഒപ്പുവെച്ചു.
പ്രതിരോധം, ഊര്‍ജം, സാമ്പത്തികം, നിക്ഷേപം, വ്യാപാര കൈമാറ്റം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഫുട്ബോള്‍ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വൈദഗ്ധ്യം കൈമാറുന്നതിനും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഈ വര്‍ഷം റഷ്യയാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്. 2022ല്‍ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് റഷ്യയില്‍ നിന്ന് സംഘാടന വിദഗ്ധോപദേശം ലഭിക്കുന്നത് വലിയ സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് അമീര്‍ മോസ്കോയിലെത്തിയത്. റഷ്യന്‍ ഉപപ്രധാനമന്ത്രിയുമായും മറ്റു പ്രമുഖരുമായും അമീര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പുടിനുമായുള്ള അമീറിന്റെ കൂടിക്കാഴ്ച വലിയ പ്രധാന്യത്തോടെയാണ് ലോകവും മേഖലയും ഉറ്റുനോക്കുന്നത്. ആഗോള തലത്തിലും മേഖലാതലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങളും അമീറും പുടിനും ചര്‍ച്ച ചെയ്തു. മോസ്കോയിലെ പ്രസിഡണ്ടിന്റെ കൊട്ടാരമായ ക്രെംലിന് പാലസിലാണ് അമീറും പുടിനും ചര്‍ച്ച നടത്തിയത്. ഇതിനു മുമ്പ് 2016ലാണ് അമീര്‍ മോസ്കോ സന്ദര്‍ശിച്ചത്. ആ സന്ദര്‍ശനത്തിനിടെയുണ്ടായ തീരുമാനങ്ങളും കരാറുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്്താണ് നേതാക്കള്‍ തിങ്കാളാഴ്ച നടന്ന കുടിയാലോചനക്ക് തുടക്കം കുറിച്ചത്. ഖത്തറും റഷ്യയും തമ്മിലുള്ള ബന്ധത്തിന് 2018ല്‍ 30 വര്‍ഷം തികയുകയാണെന്നും ഇക്കാലയളവില്‍ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ മേഖലയിലേക്ക് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയണമെന്നും പുടിന് പറഞ്ഞു.
ഖത്തറും റഷ്യയും ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഖത്തറിന്റെ മികച്ച കൂട്ടാളിയാണ് റഷ്യയെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ റഷ്യ സംയുക്ത സാംസ്കാരിക വര്‍ഷം ആഘോഷിക്കുന്നതിനാല്‍ തന്നെ ഈ വര്‍ഷം റഷ്യയ്ക്കും ഖത്തറിനും വളരെ പ്രധാനപ്പെട്ടതാണ്.
അറബ് മേഖലയുമായി റഷ്യക്ക് ചരിത്രപരമായ പങ്കുണ്ട്. അതിനാല്‍ തന്നെ നിലവിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റഷ്യക്ക് കഴിയുമെന്നും അമീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യയിലെ കെമിറോവോ മാളില്‍ ഉണ്ടായാ തീപ്പിടിത്തത്തില്‍ നിരവധി പേര് മിരിച്ചതില്‍ അമീര്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് സുഖപ്പെടട്ടേ എന്ന് അദ്ദേഹം പറഞ്ഞു.
അമീറും പുടിനുമായുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിങ്കാളാഴ്ച തന്നെ അമീര്‍ മോസ്കോയില്‍ നിന്നും തിരിച്ചു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india14 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

