ലക്‌നൗ : ഐ.ഐ.എം രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥി സോഹ്നം മുഖര്‍ജി ഹോസ്റ്റല്‍ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാസ്സില്‍ കാണാത്തത്തിനെ തുടര്‍ന്ന് സോഹ്നം മുഖര്‍ജിയെ അന്വേഷിച് ഹോസ്റ്റല്‍ റൂമിലെത്തിയ സുഹൃത്തുക്കളാണ് സഹപാഠിയെ മരിച്ച നിലിയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പൊലീസ് സോഹ്നം ആത്മഹത്യ ചെയ്തതാണെന്നും കാരണം വ്യക്തമാക്കുന്ന കുറിപ്പോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായ ക്ലാസ്സില്‍ കയറാത്ത സോഹ്നം സ്വകാര്യമായ പ്രശ്‌നങ്ങളില്‍ ഉണ്ടായ നിരാശയാണ് ആത്മഹത്യയില്‍ അവസാനിച്ചതൊന്നും പൊലീസ് കൂട്ടിചേര്‍ത്തു. അതേസമയം കാരണമൊന്നും പറയാതെ സോഹ്നത്തിന്റെ ലാപ്പ്‌ടോപ്പും മെബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതു.

ഐ.ഐ.എം എം.ബി.എ ബാച്ചിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളില്‍ ഒരാളായ സോഹ്നം രണ്ടു ദിവസം മുന്നെ സുഹൃത്തുക്കള്‍ക്കൊപ്പം സജീവമായി സമയം ചെലവഴിച്ചതിനു ശേഷമാണ്‌
ഹോസ്റ്റലിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച ക്ലാസ്സില്‍ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇതു എടുക്കാത്തതിന് തുടര്‍ന്ന് ഹോസ്റ്റലലില്‍ അന്വേഷിച്ചു വരികയായിരുന്നു. റൂമിന്റെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയ സുഹൃത്തുക്കള്‍ സോഹ്നം ഫാനില്‍ തൂങ്ങിമരിച്ച നിലിയിലാണ് കണ്ടത്.

ഐ.ഐ.ടി ഗുവാഹത്തിയില്‍ നിന്നും ബിരുദം നേടിയ സോഹ്നം കഴിഞ്ഞ വര്‍ഷമാണ് എം.ബി.എ പഠനത്തിനായി ഐ.ഐ.എം ചേര്‍ന്നത്.  നേരത്തെ പല മള്‍ട്ടിനാഷണല്‍ കമ്പനികളിലും ജോലിചെയ്തിട്ടുള്ള 24 വയസ്സ് പ്രായമുള്ള സോഹ്നം കൊല്‍ക്കത്ത സ്വദേശിയാണ് സോഹ്നം.