യു.കെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കായി കേന്ദ്രം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8 വരെയുള്ള തിയതികളില്‍ വന്നവര്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു.

അതേസമയം, ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. യുകെയില്‍ കൊറോണയുടെ പുതിയ സ്‌ട്രെയ്ന്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാള്‍ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. കാനഡ, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങള്‍ക്ക് വിലക്കേപ്!പ്പെടുത്തിയിട്ടുണ്ട്.