സ്വാതന്ത്രദിന സന്ദേശത്തില്‍ ഖൊരക്പൂര്‍ ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഖൊരക്പൂരിവെ ആശുപത്രിയില്‍ എഴുപതോളം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ദുരന്തം അതീവ ദുഖകരമാണെന്നും മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നടുങ്ങിപ്പോയ ഖൊരക്പൂര്‍ ദുരന്തത്തെകുറിച്ച് ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.

പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ എല്ലാ പൗരന്മാരും തുല്യ പങ്കാളിത്തമുള്ളവരായിരിക്കണമെന്നും സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാക്കിലസ്താനെതിരായ ആക്രമണത്തിലൂടെ ഇന്ത്യയിടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞരിക്കുകയാണെന്നും മിന്നലാക്രമണം നടത്തിയ സൈനികരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തിന് ബുള്ളറ്റുകള്‍ പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.