Culture
ആഹ്ലാദമല്ല, ബി.ജെ.പിക്ക് ആശ്വാസം മാത്രം
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ് ബി.ജെ.പി വൃത്തങ്ങള്‍ പോലും തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ത്രിപുരയിലേത് മാത്രമാണ് ബി.ജെ.പിക്ക് ആഘോഷമാക്കാന്‍ കഴിയുന്ന വിജയം. പശ്ചിമബംഗാള്‍ മാതൃകയില്‍ ഇടതുപക്ഷം ദീര്‍ഘകാലമായി ഭരിച്ച സംസ്ഥാനത്ത് ഒന്നുമില്ലായ്മയില്‍ നിന്നാണ് ബി.ജെ.പി അധികാരത്തിന്റെ പടിചവിട്ടുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നും 60 നിയമസഭാ മണ്ഡലങ്ങള്‍ വീതം മാത്രമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. ചെറിയൊരു ഓളം സൃഷ്ടിക്കാമെന്നതിനപ്പുറം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശക്തി ഈ സംസ്ഥാനങ്ങള്‍ക്കില്ല.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച ശക്തമായ മുന്നേറ്റത്തോടെ രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. കനത്ത തോല്‍വിയാണ് ഇവിടെ ബി.ജെ.പിയെ കാത്തിരുന്നത്. ഇതിനിടെ ലഭിച്ച വിജയം എന്ന നിലയിലാണ് ത്രിപുര, നാഗാലാന്റ്, മേഘാലയ ഫലങ്ങള്‍ ബി.ജെ.പിക്ക് ആശ്വാസം പകരുന്നത്.
ഇതില്‍ തന്നെ നാഗാലാന്റില്‍ നിലവില്‍ ബി.ജെ.പി ഉള്‍പ്പെടുന്ന നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ(എന്‍.പി.എഫ്) നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യമാണ് ഭരണത്തിലുള്ളത്. എന്‍.പി.എഫുമായി തെറ്റിപ്പിരിഞ്ഞ് മുന്‍ മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ് രൂപീകരിച്ച എന്‍.ഡി.പി.പിയെ കൂട്ടുപിടിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തനിച്ചു മത്സരിച്ച എന്‍.പി.എഫ് 27 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പിയും എന്‍.ഡി.പി.പിയും ചേര്‍ന്ന് നേടിയതും 27 സീറ്റാണ്. ചെറു കക്ഷികളെ കൂട്ടുപിടിച്ച് എന്‍.പി.എഫ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഫലത്തില്‍ നാഗാലാന്റില്‍ ബി.ജെ.പി പ്രതിപക്ഷത്തിരിക്കേണ്ടി വരും.
മേഘാലയയില്‍ ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മുകുള്‍ സാങ്മയില്‍ ഹിമാലയന്‍ ജനത ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ മറ്റു കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇതിന്റെ നേട്ടം സ്വന്തമാക്കാനാകൂ.
പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നതില്‍ ബി.ജെ.പിക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ചവിട്ടുപടി എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ചത്. നാലു സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. ബി.ജെ.പി 20ലധികം സംസ്ഥാനങ്ങളിലും. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി പൂര്‍ത്തിയായാലേ ഇക്കാര്യത്തില്‍ ബി.ജെ.പിക്കും സന്തോഷത്തിന് വകയുള്ളൂ.
കര്‍ണാടകയില്‍ 2018 പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ ഫലം പുറത്തുവന്ന മൂന്നു സംസ്ഥാനങ്ങളിലെയും മൊത്തം നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിയാല്‍ 180 സീറ്റേ ആകുന്നുള്ളൂ. എന്നാല്‍ കര്‍ണാടകയില്‍ മാത്രം 244 സീറ്റുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇരു പക്ഷവും മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. 2018 അവസാനത്തോടെ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ 230ഉം രാജസ്ഥാനില്‍ 200ഉം നിയമസഭാ സീറ്റുകളുണ്ട്. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അതിദയനീയ തോല്‍വിയാണ് രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി നേരിട്ടത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്നത് നിര്‍ണായകമാണ്.
രാജസ്ഥാന്‍, മധ്യപ്രദേശ് നിയസമഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് കൂടി നടത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോട് യോജിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ തൊട്ടു പിന്നാലെ വരുന്ന പൊതുതെരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
Film
‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും
ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.
‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala1 day agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
