Connect with us

kerala

രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണസംഘം വേണം; പാലത്തായി കേസില്‍ പഴയ സംഘത്തിലെ ആരും വേണ്ടെന്ന് ഹൈക്കോടതി

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

Published

on

കൊച്ചി: പാലത്തായി കേസില്‍ പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടിയുമായി ഹൈക്കോടതി. പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി.

നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണത്തില്‍ ഉണ്ടാവരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഉത്തരവ്. സ്‌കൂള്‍ വളപ്പില്‍വച്ച് അധ്യാപകന്‍ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അനുകൂല രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയത്. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന്‍ കുട്ടിയെ സ്്കൂളില്‍ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

അതേസമയം, അന്വേഷണസംഘത്തില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റുന്നതില്‍ ഏതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ അന്വേഷണസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മയക്കുമരുന്ന് കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്പ്, മൂന്ന് ക്വിപ്പിന്‍ സ്ട്രിപ്പ് എന്നിവയും പൊലീസിന് പിടികൂടാനായി

Published

on

മാരാരിക്കുളം: മയക്കുമരുന്നുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ആലപ്പുഴ മുനിസിപ്പാലിറ്റി കൊറ്റംകുളങ്ങര മാളിയേക്കല്‍ ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യൂ (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്പ്, മൂന്ന് ക്വിപ്പിന്‍ സ്ട്രിപ്പ് എന്നിവയും പൊലീസിന് പിടികൂടാനായി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മണ്ണഞ്ചേരി എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നായിരുന്നു നടപടി.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഒരു സ്വകാര്യ ഹോംസ്റ്റേ ലീസിന് എടുത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അന്വേഷണം തുടരുന്നു.

 

Continue Reading

kerala

ഇന്‍ഡിഗോ വിമാനം 12 മണിക്കൂറിലധികം വൈകി; യാത്രക്കാര്‍ ദുരിതത്തില്‍

രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്.

Published

on

കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടതായിരുന്ന ഇന്‍ഡിഗോ വിമാന സര്‍വീസ് 12 മണിക്കൂറിലധികമായി വൈകി. രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്. ആദ്യം ഇന്ന് രാവിലെ 4.15ന് വിമാനമിറങ്ങുമെന്ന് അറിയിച്ചെങ്കിലും തുടര്‍ന്ന് 7.15ലേക്കും പിന്നീട് രാവിലെ 10 മണിക്കുമായി സമയം മാറ്റുകയായിരുന്നു.

ദീര്‍ഘവിലംബം കാരണം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലയുകയാണ്.

അതേസമയം, യാത്രക്കാരുടെ ദുരിതം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഇന്‍ഡിഗോ നാലാം ദിവസവും രാജ്യവ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഏകദേശം 300 സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. പൈലറ്റ് ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് സര്‍വീസുകളെ ബാധിക്കുന്നത്. ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില 3.40 ശതമാനം ഇടിഞ്ഞു.

 

Continue Reading

kerala

പി. ശശി മുതല്‍ പി.കെ ശശി വരെ; വീര്യം കൂടിയ സംരക്ഷണം; സി.പി.എമ്മിലെ സ്ത്രീപീഡകര്‍ക്ക് ആദരവും അംഗീകാരവും

പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി.

Published

on

‘ഈ പോസ്റ്റിന് താഴെ ഏതാനും സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത, വ്യത്തികെട്ട് ഏതാനും മാന്യന്‍മാരുടെ രഹസ്യഗ്രൂപ്പിലെ ചര്‍ച്ചയാണിത്. പലരും ഫെയ്സ്ബുക്കില്‍ ആഞ്ഞടിക്കുന്ന സൈബര്‍ പോരാളികള്‍. പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള പെണ്ണുങ്ങളുടേതാകുമ്പോള്‍ ആനന്ദമൂര്‍ച്ച കൂടുന്ന പോലെ…’ ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പു സിപിഎം വനിതാ പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വാക്കുകളാണിത്. സിപിഎം സൈബര്‍ സഖാക്കളുടെ രഹസ്യ ഗ്രൂപ്പിലെ കടുത്ത സ്ത്രീ വിരുദ്ധതെ ചോദ്യം ചെയ്യുകയാരുന്നു ഈ പ്രവര്‍ത്തക. അശ്ലീലം നിറഞ്ഞ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം വനിതാ സഖാക്കളാണ് സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു കൊണ്ടുവന്നത്. പരസ്യമായി ഇടത് പുരോഗമന രാഷ്ട്രീയത്തിന്റെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്ന ഇവര്‍ രഹസ്യ ഗ്രൂപ്പിലൂടെ വനിതാ സഖാക്കളുടെ ശരീരഭാഗങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു ആരോപണം.

കേരളം രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന്റെ കാലം മുതല്‍ തുടങ്ങുന്നു സ്ത്രീ വിരുദ്ധതയുടെ സിപിഎം മുഖം. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ പിന്നീട് കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് മലയാളി കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, അട്ടിമറിയും സ്ത്രീ വിരുദ്ധതയും നിറച്ച് സി.പി.എം ഗൗരിയമ്മയെ യും ഗൗരിയമ്മയുടെ ജനകീയത യെയും സ്ത്രീത്വത്തെയും വെട്ടി നിരത്തി. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതു വരെ അതു നീണ്ടുപോയി. വിരുദ്ധ ചിന്തയുടെ കമ്യൂണിസ്റ്റ് ചേരിക്കെതിരെ ജനകീയമായി പോരാടി ഗൗരിയമ്മ വിണ്ടും അധികാരത്തിലെത്തിയും മറ്റൊരു ചരിത്രം. ആദ്യം സ്ത്രീ വിരുദ്ധതയെങ്കില്‍ പിന്നീടു കണ്ടതു പാര്‍ട്ടി നേതാക്കളുടെ പീഡനകഥകളുടെ ചരിത്രമാണ്.

2020-നവംബര്‍-28

തിരിച്ചെത്തിയ ഗോപി കോട്ടമുറിക്കല്‍

സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറവിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്ക് പ്രസിഡന്റായി എത്തിയതും എല്‍ഡിഎഫ് ഭരണകാലത്താണ്. ഒരു പതിറ്റാണ്ട് മുന്‍പ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു ഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കിയത്. ഗോപിയെ വിഎസ് ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.

2019 സെപ്റ്റംബര്‍ 17

വാദി പ്രതിയായി

വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ സിപിഎമ്മുകാര്‍ പീഡിപ്പിച്ചു കേസില്‍ വാദിയെ പ്രതിയാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ കളവായി പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് തയാറാക്കി കേസ് അവസാനിപ്പിച്ചു. പിഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും പരാതിക്കാരി വ്യക്തമാക്കിയിട്ടും പ്രതിക ളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണു പൊലീസ് തുടക്കം മുതലേസ്വീകരിച്ചിരുന്നത്.

2022-ജൂണ്‍ 14

എംഎല്‍എയുടെ സ്ത്രീവിരുദ്ധ പോസ്റ്റ്

വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എം.എല്‍.എ കെ.ബാബുവിന്റെ പോസ്റ്റ്. യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിന് മുകളില്‍ കയറിയ ചിത്രം ഉള്‍പ്പെടെ വെച്ചാണ് പോസ്റ്റിട്ടത്. സ്ത്രീത്വത്തെ അപമാനിക്കപ്പെടുന്ന രീതിയിലായിരുന്നു പോസ്റ്റ് ആദ്യം നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിണ്ടും അധിക്ഷേപവുമായി രംഗത്തു വരികയാരുന്നു.

2022 -ഏപ്രില്‍ 14

പി. ശശി തിരികെ

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ലൈംഗിക അപവാദത്തിനൊടുവില്‍ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തായ പി. ശശി തിരികെയെത്തിയ കാഴ്ചയ്ക്കും ഈ എല്‍ഡിഎഫ് ഭരണം സാക്ഷിയായി. 1996-2001 കാലയ ളവില്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമ നുഷ്ടിച്ച പി. ശശി, മികച്ച പ്രകടനമാണ് അക്കാലത്ത് കാഴ്ചവെച്ചത്. പോലീസിന്റെ നിയന്ത്രണം പി ശശിയുടെ കൈയിലായിരുന്നു. 1999 കാലയളവിലാണ് കണ്ണൂരില്‍ സി.പി.എം ബി.ജെപി കൊലപാതക പരമ്പരകള്‍ അരങ്ങേറുന്ന ത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ശശി, കണ്ണൂര്‍ ജില്ല സെക്രട്ടറി പദവിയിലെത്തുന്നത്. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്ത ലൈംഗിക വിവാദങ്ങളുണ്ടാകുന്നത്. ഇതോടെ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നു തന്നെയും ശശി പുറത്തായി. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി പി. ശശി, 2018 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. തലശ്ശേരി ഏരിയക്കു കീഴില്‍ ബ്രാഞ്ചംഗമായി. പിന്നീട് ഏരിയാ കമ്മിറ്റിയിലും 2019 മാര്‍ച്ചില്‍ ജില്ലാ കമ്മിറ്റിയിലുമെത്തി. ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്നിട്ടും ശശി, സംസ്ഥാന കമ്മിറ്റിയിലെത്തിയത്. കണ്ണൂരുകാരന്‍ തന്നെയായ മറ്റൊരു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് ശശി വിണ്ടുമെത്തുന്നത്.

പി.കെ ശശിക്ക് അംഗീകാരം

ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പി.കെ ശശിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചതും ഈ സര്‍ക്കാര്‍ കാലത്താണ്. മുന്‍മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന വി. എസ് അച്യുതാനന്ദന്‍ എതിര്‍പ്പു പോലും മറികടന്നാണ് പി.കെ ശശിയെ കെറ്റിഡിസി ചെര്‍മാന്‍ പദവി നല്‍കിയത്. പാര്‍ട്ടിയില്‍ പോലും ശശിക്കെതിരെ നടപടിയുണ്ടായില്ലന്നതാണ് വസ്തു. പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തലുകള്‍ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പോലും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ടായില്ല. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതിയായിരുന്നു പരാതിക്കാരി. ലൈംഗി കാതിക്രമ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണ കമ്മിഷനെ വെയ്ക്കുകയും റി പ്പോര്‍ട്ടിന്മേല്‍ ശശിയെ ആറ് മാ സത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ശശിക്കെതിരായ ഈ നടപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയും കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭരണഘടനപ്രകാരമുള്ള അച്ചടക്ക നടപടികളില്‍ പുറത്താക്കല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കടുത്ത നടപടിയാണ് സസ്‌പെന്‍ഷന്‍ എന്നതിനാല്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൂടുതല്‍ ചര്‍ച്ച കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കുടുതല്‍ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്‍മേലും ചര്‍ച്ചയുണ്ടായില്ല. ലൈംഗികാതി ക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ യുടെ കാര്യത്തില്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നായിരുന്നു വി.എസ് കത്തില്‍ ആവശ്യ പ്പെട്ടിരുന്നത്.

2024-ആഗസ്റ്റ് -28

മുകേഷിനെതിരെ നടപടിയില്ല

മലയാള സിനിമ നിര്‍മാണ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണു സിപിഎം എംഎല്‍എയും സിനിമാ താരവു മായ എം മുകേഷിനെതിരെ പിഡന കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ചു ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ എ ഐജി ജി.പൂങ്കുഴലി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തിനു ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിരുന്നു. മുകേഷിനെതിരെ ഇതേ നടിയുടെ പരാതിയില്‍ വടക്കാഞ്ചേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു കുറ്റപത്രവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, മുകേഷിന് സംരക്ഷിക്കാനുറച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതിനും കേരളം സാക്ഷിയായി. കേസില്‍ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎല്‍എ ആയി തുടരാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു. നിയമപരമായി രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ മാത്രം രാജിവച്ചാല്‍ മതിയെന്നുമായിരുന്നു പാര്‍ട്ടി നേതാവും വനിതാ കമ്മിഷന്‍ അധ്യക്ഷയുമായ പി.സതി ദേവിയുടെ വാദം.

 

Continue Reading

Trending