ന്യൂഡല്‍ഹി: രാജ്യത്ത്  കോവിഡ്  കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 60,471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 74 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്.

ഇന്നലെ രാജ്യത്ത് 2726 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,77,031 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 2,95,70,881 ആണ്.

രോഗമുക്തരായവരുടെ എണ്ണം 2,82,80,472 ആയി.നിലവില്‍ 9,13,378 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. തമിഴ്‌നാട്ടിലാണ് എറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.