ലോകകപ്പ് ഏഷ്യന്‍ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഖത്തറില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇന്ന് സമനില നേടിയാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത പോരാട്ടത്തിന്റെ അടുത്ത റൗണ്ടിലേക്ക് നേരിട്ട് കടക്കാം. ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യ നിലവില്‍ അഫ്ഗാന് ഒരു പോയിന്റ് മുന്നില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്ക് ആറ് പോയിന്റും അഫ്ഗാന് അഞ്ച് പോയിന്റുമാണുള്ളത്. കഴിഞ്ഞ ദിവസം ഒമാനെതിരായ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ തോറ്റതോടെയാണ് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിച്ചത്. അതേസമയം, ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് യോഗ്യതയും അവസാനിക്കും.