ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 67,208 പേര്‍ കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു.

നിലവില്‍ 8,26,740 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670 ആണ്.

രാജ്യത്ത് ഇന്നലെ 2,330 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,81,903 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 26,55,19,251 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.